അക്ഷരം 2024: സൃഷ്ടികൾ ക്ഷണിച്ചു
text_fieldsമസ്കത്ത്: മലയാളം മിഷൻ ഒമാൻ സംഘടിപ്പിക്കുന്ന അക്ഷരം 2024 സാംസ്കാരികോത്സവത്തിന്റെ ഭാഗമായി ഒമാനിൽ സ്ഥിര താമസക്കാരായ മലയാളികൾക്കായി കഥ, കവിത രചന മത്സരങ്ങൾ നടത്തും.
ജൂനിയർ, സീനിയർ, ഓപ്പൺ വിഭാഗങ്ങളിലായാണ് മത്സരം. ഏത് വിഷയവും സ്വീകരിക്കാം. 10 വയസ്സ് വരെയുള്ള കുട്ടികൾക്ക് ജൂനിയർ വിഭാഗത്തിലും, 10 മുതൽ 16 വരെ പ്രായപരിധിയിലുള്ളവർക്ക് സീനിയർ വിഭാഗത്തിലും, 16 വയസിന് മുകളിൽ ഓപ്പൺ വിഭാഗത്തിലും മത്സരിക്കാവുന്നതാണ്.
നിങ്ങളുടെ സൃഷ്ടികൾ നവംബർ എട്ടിനു മുമ്പായി mlmissionoman@gmail.com എന്ന ഇമെയിൽ ഐഡിയിലേക്കോ 95780253, 79797570 എന്ന വാട്സാപ്പ് നമ്പറുകളിലേക്കോ അയക്കാം. വിജയികൾക്ക് നവംബർ 15ന് നടക്കുന്ന അക്ഷരം 2024 വേദിയിൽ പുരസ്കാരങ്ങൾ നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

