ലെജൻഡറി ക്രിക്കറ്റ്: ഇന്ത്യ മഹാരാജാസിന് വീണ്ടും തോൽവി
text_fieldsമസ്കത്ത്: ലെജൻഡറി ക്രിക്കറ്റ് ടൂർണമെന്റിൽ ഇന്ത്യ മഹാരാജാസിന് വീണ്ടും തോൽവി. അമീറാത്ത് ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ബാറ്റിങ്ങിലും ബൗളിങ്ങിലും തിളങ്ങിയ അസ്ഗർ അഫ്ഗാന്റ പ്രകടനത്തിൽ ഏഷ്യൻ ലയൺസ് 36 റൺസിനാാണ് ഇന്ത്യ മഹാരാജാസിനെ തകർത്തത്. ആദ്യം ബാറ്റ് ചെയ്ത ഏഷ്യ ലയൺസ് ഉപുൽ തരംഗ (45 ബാളിൽ 72), അസ്ഗർ അഫ്ഗാൻ (28 ബാളിൽ 69) എന്നിവരുടെ ബാറ്റിങ്ങ് മികവിൽ നാല് വിക്കറ്റ് നഷ്ത്തിൽ 193 റൺസാണെടുത്തത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യമഹാരാജാസിന് എട്ട് വിക്കറ്റ് നഷ്ടത്തിൽ 157 റൺസെടുക്കാനേ സാധിച്ചുള്ളു. ഏഷ്യൻ ലയൺസിന് വേണ്ടി അസ്ഗർ അഫ്ഗാൻ, മുഹറമ്മദ് റഫീഖ്, നുവാൻ കുലശേഖര എന്നിവർ രണ്ട് വീതം വിക്കറ്റും നേടി
ഇന്ത്യ മഹാരാജാസിൽ വസീം ജാഫർ (35), സ്റ്റുവർട്ട് ബിന്നി (25), യൂസുഫ് പത്താൻ (21) എന്നിവരൊഴികെയുള്ള മറ്റാർക്കും കാര്യമായ സംഭാവന നൽകാനായില്ല. അമിത് ഭണ്ഡാരി രണ്ടും സാൽവി, ബിന്നി എന്നിവർ ഓരോ വിക്കറ്റ് വീതവും എടുത്തു.
ചൊവ്വാഴ്ച കളിയില്ല. ബുധനാഴ്പ ഇന്ത്യ മഹാരാജാസ് വേൾഡ് ജയന്റ്സുമായി ഏറ്റുമുട്ടും. കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് ആളൊഴിഞ്ഞ ഗാലറിക്ക് മുന്നിലായിരുന്നു മത്സരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

