സിംസാറുൽ ഹഖ് ഹുദവിയുടെ പ്രഭാഷണം സംഘടിപ്പിച്ചു
text_fieldsമബേലയിലെ അൽ മസാറത്ത് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ സിംസാറുൽ ഹഖ് ഹുദവി സംസാരിക്കുന്നു
മസ്കത്ത്: സയ്യിദന്മാരുടെ നേതൃത്വവും അവരുടെ മഹത്വവും കാലാകാലങ്ങളിൽ മുസ്ലിം സമുദായത്തിന് തുണയാണെന്ന് വാഗ്മിയും പണ്ഡിതനുമായ സിംസാറുൽ ഹഖ് ഹുദവി പറഞ്ഞു. മസ്കത്ത് കെ.എം.സി.സി അൽഖൂദ് ഏരിയ കമ്മിറ്റിയും സമസ്ത ഇസ്ലാമിക് സെന്റർ അൽഖൂദ് ഏരിയ കമ്മിറ്റിയും സംയുക്തമായി ഹൈദർ അലി ശിഹാബ് തങ്ങൾ മെമ്മോറിയൽ മദ്റസയുടെ ആഭിമുഖ്യത്തിൽ മബേലയിലെ അൽ മസാറത്ത് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
മദ്റസ വിദ്യാർഥികളുടെ കലാപരിപാടികളോടെ തുടക്കം കുറിച്ച പരിപാടി മസ്കത്ത് കെ.എം.സി.സി വൈസ് പ്രസിഡന്റ് എ.കെ.കെ. തങ്ങൾ ഉദ്ഘാടനം ചെയ്തു. അബ്ദുൽ ഹമീദ് കുറ്റ്യാടി അധ്യക്ഷത വഹിച്ചു. മസ്കത്ത് കെ.എം.സി.സി ജനറൽ സെക്രട്ടറി റഹീം വറ്റലൂർ, സമസ്ത ഇസ്ലാമിക് സെന്റർ പ്രസിഡന്റ് അൻവർ ഹാജി, സെക്രട്ടറി അബ്ദുൽ ഷുക്കൂർ, നൗഫൽ അൻവരി ഇബ്രി, എം.ടി. അബൂബക്കർ, സയീദ് ശിവപുരം, സലീം അന്നാര, അബ്ദുൽ അസീസ് അൽബലൂഷി, അബു മുനീർ അൽബലൂഷി, സലീം അൽ ബിഹാര എന്നിവർ സംസാരിച്ചു. സിംസാറുൽ ഹഖ് ഹുദവി വിദ്യാർഥികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. സുനീർ ഫൈസി ഖിറാഅത്ത് നടത്തി. അസീസ് മുസ്ലിയാർ പ്രാർഥനക്ക് നേതൃത്വം നല്കി. ടി.പി. മുനീർ സ്വാഗതവും എൻ.എ.എം. ഫാറൂഖ് നന്ദിയും പറഞ്ഞു.

