ലബനൻ പ്രസിഡന്റ് ജനറൽ ജോസഫ് ഔൺ ഇന്ന് ഒമാനിൽ
text_fieldsലബനൻ പ്രസിഡന്റ് ജനറൽ ജോസഫ് ഔൺ
മസ്കത്ത്: രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ലബനൻ പ്രസിഡന്റ് ജനറൽ ജോസഫ് ഔൺ ഇന്ന് ഒമാനിലെത്തും. വിവിധ മേഖലകളിൽ ഒമാനും ലബനനും തമ്മിലുള്ള സഹകരണങ്ങളുടെ ഭാഗമായാണ് സന്ദർശനം. അറബ് മേഖലയിലെ സംയുക്ത പ്രവർത്തനങ്ങളെ ശക്തിപ്പെടുത്തുന്ന വിഷയങ്ങളും ചർച്ച ചെയ്യും. ഒമാനും ലബനനും രാഷ്ട്രീയ, സുരക്ഷ, സാമ്പത്തിക, സാംസ്കാരിക മേഖലകളിൽ ദ്വികക്ഷി സഹകരണം ഉയർത്തുന്നതിനാണ് മുൻഗണന നൽകുന്നത്. 1972ൽ ബെയ്റൂത്തിൽ ഒമാന്റെ ആദ്യ സ്ഥാനപതി മന്ദിരം തുറന്നതുമുതൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാണ്. അറബ് രാജ്യങ്ങളുമായുള്ള സുസ്ഥിര വികസനവും സാമ്പത്തിക ഏകീകരണവും പ്രോത്സാഹിപ്പിക്കുന്നതിൽ ഇരുരാജ്യങ്ങളും പ്രത്യേക ശ്രദ്ധചെലുത്തിവരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

