ലെബനീസ് പ്രസിഡന്റ് ജോസഫ് ഔൺ ഒമാനിൽ
text_fieldsമസ്കത്തിലെത്തിയ ലബനീസ് പ്രസിഡന്റ് ജോസഫ് ഔണിനെ സുൽത്താൻ ഹൈതം ബിൻ
താരിഖ് സ്വീകരിക്കുന്നു
മസ്കത്ത്: രണ്ടുദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ലെബനീസ് പ്രസിഡന്റ് ജോസഫ് ഔൺ ചൊവ്വാഴ്ച ഒമാനിലെത്തി. സുൽത്താനേറ്റുമായുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ലെബനീസ് പ്രസിഡന്റിന്റെ ദ്വിദിന സന്ദർശനം. റോയൽ വിമാനത്താവളത്തിലെത്തിയ ജോസഫ് ഔണിനെ സുൽത്താൻ ഹൈതം ബിൻ താരിഖ് ഊഷ്മളമായി സ്വീകരിച്ചു. സുൽത്താന്റെ നേതൃത്വത്തിൽ അദ്ദേഹത്തിന് വൻ വരവേൽപ്പാണ് ഒരുക്കിയത്.
തുടർന്ന് അൽ അലാം കൊട്ടാരത്തിൽ ഇരുവരും ഔദ്യോഗിക ചർച്ചകൾ നടത്തി. ചർച്ചകളിൽ വാണിജ്യം, വ്യവസായം, കൃഷി, ടൂറിസം തുടങ്ങിയ മേഖലകളിൽ ഒമാനും ലെബനാനും തമ്മിലുള്ള സഹകരണം, കൂട്ടുകെട്ട്, നിക്ഷേപം എന്നിവക്ക് പുതിയ വഴികൾ തുറക്കാവുന്ന അവസരങ്ങൾ വിശദമായി പരിശോധിച്ചു. കൂടാതെ, ഇരുരാജ്യങ്ങളും പ്രാദേശിക രാഷ്ട്രീയ സംഭവവികാസങ്ങളും പ്രദേശിക സുരക്ഷ-സ്ഥിരത ഉറപ്പാക്കാനുള്ള മാർഗങ്ങളും ചർച്ച ചെയ്തു. ചർച്ചയിൽ ഒമാൻ പ്രതിനിധികളായി വിവിധ മന്ത്രിമാരായ സയ്യിദ് അസ്അദ് ബിൻ താരീഖ് അൽ സഈദ്, സയ്യിദ് ഷിഹാബ് ബിൻ താരീഖ് അൽ സഈദ്, സയ്യിദ് തയ്സീൻ ബിൻ ഹൈതം അൽ സഈദ് തുടങ്ങിയവരും ലെബനൻ ഭാഗത്തുനിന്ന് മന്ത്രിമാരായ യൂസുഫ് റാഗി, മേജർ ജനറൽ മിഷേൽ മൻസി, അഹ്മദ് അൽ-ഹജ്ജർ, നിസാർ ഹാനി തുടങ്ങിയവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

