‘കേരളത്തിന്റെ നവോത്ഥാന മുന്നേറ്റങ്ങൾക്ക് മുഖ്യപങ്ക് വഹിച്ചത് ലീഗ്’
text_fieldsഎം.സി ഇബ്രാഹിം വടകരക്ക് മസ്കത്ത് കെ.എം.സി.സി കേന്ദ്ര സെക്രട്ടറി ബി.എസ്. ഷാജഹാൻ
പഴയങ്ങാടി ഉപഹാരം കൈമാറുന്നു
മസ്കത്ത്: കേരളത്തിന്റെ നവോത്ഥാന മുന്നേറ്റങ്ങൾക്ക് മുഖ്യപങ്ക് വഹിച്ചത് മുസ്ലിം ലീഗാണെന്ന് പാർട്ടി സംസ്ഥാന പ്രവർത്തക സമിതി അംഗവും ചരിത്രകാരനുമായ എം.സി. ഇബ്രാഹിം വടകര അഭിപ്രായപ്പെട്ടു. മസ്കത്ത് കെ.എം.സി.സി അൽ ഖുവൈർ ഏരിയ കമ്മിറ്റി ‘ഇനോവേഷൻ 2024’ എന്ന തലക്കെട്ടിൽ സംഘടിപ്പിച്ച മെംബേഴ്സ് മീറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മസ്കത്ത് കെ.എം.സി.സി കേന്ദ്ര കമ്മിറ്റി ട്രെഷറർ പി.ടി.കെ ഷമീർ ഉദ്ഘാടനം ചെയ്തു. അൽ ഖുവൈർ ഏരിയ പ്രസിഡന്റ് ഷാഫി കോട്ടക്കൽ അധ്യക്ഷതവഹിച്ചു. ഖുർതുബ ഫൗണ്ടേഷൻ കിഷൻഗഞ്ച് ഡയറക്ടർ ഡോ. സുബൈർ ഹുദവി ചേകന്നൂർ മുഖ്യാതിഥിയായി. വടകര മണ്ഡലം ജനറൽ സെക്രട്ടറി ജാഫർ വടകര, ഹാഷിം പാറാട്, സാജിർ മുയിപ്പോത്ത് എന്നിവർ സംസാരിച്ചു.
ഉമർ വാഫി നിലമ്പൂർ പ്രാർഥന നിർവഹിച്ചു. എം.സി ഇബ്രാഹിം വടകരക്ക് മസ്കത്ത് കെ.എം.സി.സി കേന്ദ്ര സെക്രട്ടറി ബി.എസ്. ഷാജഹാൻ പഴയങ്ങാടിയും ഡോ. സുബൈർ ഹുദവി ചേകന്നൂരിന് അൽ ഖുവൈർ കെ.എം.സി.സി വൈസ് പ്രസിഡന്റുമാരായ കെ.പി. അബ്ദുൽ കരീം, ഫിറോസ് ഹസ്സൻ എന്നിവർ സ്നേഹോപഹാരം നൽകി.
024ൽ അൽ ഖുവൈർ ഏരിയയിൽ മികച്ച പ്രവർത്തകർക്കായി കമ്മിറ്റി ഏർപ്പെടുത്തിയ സർട്ടിഫിക്കറ്റ് കെ.വി. അബ്ദുൽ അസിസ്, ഷബീർ പാറാട്, അബൂബക്കർ പട്ടാമ്പി എന്നിവർ എം.സി. ഇബ്രാഹിം വടകരയിൽ നിന്നും മൊയ്തുട്ടി ഒറ്റപ്പാലം, കെ.കെ.സി സിദ്ദീഖ് എന്നിവർ ഡോ സുബൈർ ഹുദവി ചേകന്നൂരിൽനിന്നും ഏറ്റുവാങ്ങി. ഏരിയ സെക്രട്ടറി വാഹിദ് മാള സ്വാഗതവും ട്രഷറർ സമദ് മച്ചിയത്ത് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

