ലീഗ് ഫുട്ബാൾ: അവേഞ്ചഴ്സ് ജേതാക്കൾ
text_fieldsസുഹാറിൽ നടത്തിയ മൂന്നാമത് ലീഗ് ഫുട്ബാൾ ടൂർണമെൻറിൽ ജേതാക്കളായ അവേഞ്ചഴ്സ്
മസ്കത്ത്: കോവിഡിനു വിട നൽകി ഒമാനിൽ ഫുട്ബാൾ ആരവം തുടങ്ങി.'ലെറ്റ്സ് ഫുട്ബാൾ' വാട്സ്ആപ് സുഹാറിൽ നടത്തിയ മൂന്നാമത് ലീഗ് ഫുട്ബാൾ ടൂർണമെൻറിൽ അവേഞ്ചഴ്സ് ജേതാക്കളായി. ജസീറ ഹൈപർമാർക്കറ്റ് സ്പോൺസർ ചെയ്ത വിന്നേഴ്സ് ട്രോഫി ഇവർ ഏറ്റുവാങ്ങി. സ്പോർടിങ് എഫ്.സിയെയാണ് പരാജയപ്പെടുത്തിയത്. ടൂർണമെൻറിലെ മികച്ച താരമായി സുബ്രു, ഗോളിയായി ഫൈസി, ഡിഫൻഡർ ആയി സിയാദിനെയും തിരഞ്ഞെടുത്തു.കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടത്തിയ ടൂർണമെൻറിന് മുനീർ കാദിരി, സതീഷ് ജി.നായർ, ബിജു കാക്ക പോയിൽ, അലി അക്ബർ, അദ്നാൻ മുഹമ്മദ് എന്നിവർ നേതൃത്വം നൽകി. യാഖൂബ് അൽ ബലുച്ചി മത്സരങ്ങൾ നിയന്ത്രിച്ചു. സമീർ പട്ടായി നന്ദി പറഞ്ഞു.

