ലീഡേഴ്സ് ഫോറം ആരോഗ്യ സെമിനാർ ഒരുക്കുന്നു
text_fields‘ഹ്യദയ പൂർവ്വം’ സെമിനാർ പോസ്റ്റർ
സലാല: സലാലയിലെ മലയാളി പ്രവാസി സംഘടനകളുടെ കൂട്ടായ്മയായ ലീഡേഴ്സ് ഫോറം ‘ഹ്യദയ പൂർവ്വം’ എന്ന പേരിൽ ആരോഗ്യ സെമിനാർ ഒരുക്കുന്നു. ഐ.എം.എ മുസിരിസുമായി ചേർന്ന് ഫെബ്രുവരി 13ന് രാത്രി 8.30 ന് ലുബാൻ പാലസ് ഹാളിലാണ് പരിപാടി.
വർധിച്ച് വരുന്ന ഹ്യദ്രോഗ മരണങ്ങളുടെ പശ്ചാത്തലത്തിൽ ‘ഹ്യദ്രോഗവും പ്രവാസിയും’ എന്ന പേരിലാണ് സെമിനാർ. വിദഗ്ധ ഡോക്ടർമാരുടെ പാനൽ സെമിനാർ നയിക്കും. സുൽത്താൻ ഖാബൂസ് ആശുപത്രിയിലെ സ്പെഷിലിസ്റ്റ് ഡോക്ടർമാരായ തങ്കച്ചൻ, മൻസൂർ, അനീഷ് ബദർ സമ, ബീന ഫാത്തിമ നൂറുൽ ഷിഫ, അബൂബക്കർ സിദ്ദീഖ് എന്നിവരാണ് സെമിനാറിൽ പങ്കെടുക്കുന്നത്. സലാലയിലെ മലയാളി പ്രവാസി സംഘടനകളുടെ പൊതുവേദിയായ ലീഡേഴ്സ് ഫോറം ഇതാദ്യമായാണ് പൊതു പരിപാടി ഒരുക്കുന്നത്.
ആർട് ഓഫ് സ്പൈസസ് റസ്റ്ററന്റിൽ നടന്ന ചടങ്ങിൽ പരിപാടിയുടെ പോസ്റ്റർ പ്രകാശനം ചെയ്തു. ചടങ്ങിൽ കോൺസുലാർ ഏജന്റ് ഡോ. കെ.സനാതനൻ, ഒ.അബ്ദുൽ ഗഫൂർ, സി.വി.സുദർശനൻ, റസൽ മുഹമ്മദ് എന്നിവർ സംബന്ധിച്ചു. കുടുംബങ്ങൾ ഉൾപ്പടെ മുഴുവൻ പ്രവാസികളും ഈ പരിപാടിയുടെ പ്രചാരകരായി മാറണമെന്നും പ്രവാസികളുടെ ആരോഗ്യ ബോധവത്കരണത്തിൽ എല്ലാവരും സംഘടനാ ഭേദമന്യേ പങ്കാളികളാകണമെന്നും അദ്ദേഹം പറഞ്ഞു. സലാലയിലെ പ്രവാസികളുടെ ആരോഗ്യ സംബന്ധമായ അന്വേഷണങ്ങൾക്ക് സെമിനാറിൽ മറുപടി നൽകും. സംശയങ്ങൾ 90997331 എന്ന നമ്പറിലേക്ക് ഫെബ്രുവരി 10നകം അയക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

