വിലക്കുറവും വൈവിധ്യങ്ങളുമായി 'നെസ്റ്റോ ഫ്രഷ് മാർക്കറ്റ്' തുടങ്ങി
text_fieldsനെസ്റ്റോ ഹൈപർ മാർക്കറ്റിലെ ഫ്രഷ് മാർക്കറ്റ് ഉദ്ഘാടനം ചെയ്യുന്നു
മസ്കത്ത്: വൈവിധ്യങ്ങള്‍ക്കൊപ്പം വലിയ വിലക്കുറവും ഡിസ്കൗണ്ടുകളുമായി നെസ്റ്റോ ഹൈപര്‍ മാര്‍ക്കറ്റുകളില്‍ 'ഫ്രഷ് മാർക്കറ്റ്' പ്രത്യേക പ്രമോഷന് തുടക്കമായി. പഴങ്ങള്‍, പച്ചക്കറികള്‍, മത്സ്യം, മാംസം, റെഡി ടു ഈറ്റ് ഫുഡ്സ്, ബേക്കറി, ഹോട്ട് ഫുഡ്, റോസ്റ്ററി, ഐസ്ക്രീം, തനിനാടൻ അച്ചാർ വിഭാഗങ്ങളിലായി വൈവിധ്യമാർന്ന വിഭവങ്ങൾ നെസ്റ്റോ ഫ്രഷ് മാർക്കറ്റിൽ ഉണ്ടാകും. അമ്പരപ്പിക്കുന്ന വിലക്കുറവും അതിശയിപ്പിക്കുന്ന ഡിസ്കൗണ്ടുകളുമാണ് ഉപഭോക്താക്കള്‍ക്കായി നൽകുക. മബേല, വാദി കബീർ, സുഹാർ, ഫലജ് അൽ ഖബാഈൽ, അൽ ഹെയിൽ സൗത്ത്, മുസന്ന, ഹൽബാൻ, സലാലയിലെ ഔഖദ്, സാദ എന്നിവിടങ്ങളിലെ നെസ്റ്റോ ഹൈപര്‍ മാര്‍ക്കറ്റുകളിൽ സെപ്റ്റംബർ 26വരെ ഫ്രഷ് മാർക്കറ്റ് നടക്കും. നാളിതുവരെ കേട്ടിട്ടില്ലാത്ത വിലക്കുറവില്‍ ഫ്രഷ് ഉൽപന്നങ്ങള് സ്വന്തമാക്കുന്നതിനുള്ള സുവര്‍ണാവസരമാണ് കൈവന്നിരിക്കുന്നത്. നെസ്റ്റോ പതിവായി നല്കുന്ന പ്രത്യേക ഓഫറുകളും ഫ്രഷ് മാർക്കറ്റ് ഷോപ്പിങ്ങില്‍ ആസ്വദിക്കാനാകും. ഏറെ പുതുമകള്‍ നിറഞ്ഞതും മികച്ച വിലക്കുറവ് ഉറപ്പുനല്കുന്നതുമായ 'നെസ്റ്റോ ഫ്രഷ് മാർക്കറ്റ്' ഷോപ്പിങ്ങിൽ ആദ്യദിനംതന്നെ നല്ലതിരക്കാണ് അനുഭവപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

