മെയ്ഡ് ഇൻ ഒമാൻ കാമ്പയിന് തുടക്കം
text_fieldsമെയ്ഡ് ഇൻ ഒമാൻ കാമ്പയിന് തുടക്കമായപ്പോൾ
മസ്കത്ത്: ഒമാനി ഉൽപന്നങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം നടത്തുന്ന മെയ്ഡ് ഇൻ ഒമാൻ കാമ്പയിന് തുടക്കമായി.
ഒമാൻ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി, പബ്ലിക് എസ്റ്റാബ്ലിഷ്മെൻറ് ഫോർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റുകൾ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ (എസ്.എം.ഇ), വികസന അതോറിറ്റി, നിരവധി വാണിജ്യകേന്ദ്രങ്ങൾ എന്നിവയുടെ സഹകരണത്തോടെയാണ് കാമ്പയിൻ നടത്തുന്നത്.
ചെറുകിട,ഇടത്തരം സംരംഭമുള്ള ഒമാനി നിർമാതാക്കളെയും സേവന ദാതാക്കളെയും പിന്തുണക്കുക, സ്വദേശികൾക്ക് അനുകൂലമായ ബിസിനസ് സാഹചര്യം മെച്ചപ്പെടുത്തുക എന്നതും കാമ്പയിനിലൂടെ ഉദ്ദേശിക്കുന്നുണ്ട്. രാജ്യത്തെ വിവിധ ഗവർണറേറ്റുകളിലെ വാണിജ്യസ്ഥാപനങ്ങളിൽ ഒമാൻ ഉൽപന്നങ്ങൾക്കായി പ്രത്യേക കോർണർ തുറക്കും. തദ്ദേശീയരും വിദേശികളുമായ ഉപഭോക്താക്കളെ ഒമാൻ ഉൽപന്നങ്ങൾ വാങ്ങാൻ പ്രോത്സാഹിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

