മസ്കത്ത് കെ.എം.സി.സി അംഗത്വ കാമ്പയിന് തുടക്കം
text_fieldsമസ്കത്ത് കെ.എം.സി.സി അംഗത്വ കാമ്പയിൻ പാണക്കാട് നടന്ന ചടങ്ങില്‍ മുസ്ലിം ലീഗ്
ഉന്നതാധികാര സമിതി അംഗം പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു
മസ്കത്ത്: മസ്കത്ത് കെ.എം.സി.സി അംഗത്വ കാമ്പയിൻ പാണക്കാട് നടന്ന ചടങ്ങില്‍ മുസ്ലിം ലീഗ് ഉന്നതാധികാര സമിതി അംഗം പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മസ്കത്ത് കെ.എം.സി.സി സ്ഥാപക നേതാവ് കെ.പി. അബ്ദുൽകരീം ഹാജി, മസ്കത്ത് കെ.എം.സി.സി.സി മുന്‍ പ്രസിഡൻറ് സി.കെ.വി. യൂസഫ്, മുന്‍ ജനറല്‍ സെക്രട്ടറി സൈദ് പൊന്നാനി, നിലവിലെ കേന്ദ്ര കമ്മിറ്റി അംഗംകൂടിയായ എം.ടി. അബൂബക്കര്‍ എന്നിവർക്ക് അംഗത്വം നല്‍കിയാണ് ഉദ്ഘാടനം നിർവഹിച്ചത്. 2022-2024 കാലയളവിലേക്കുള്ള അംഗത്വവിതരണം ഓൺലൈൻ വഴിയാണ് നൽകുന്നത്.
കേന്ദ്ര കമ്മിറ്റി പ്രസിഡൻറ് അഹമദ് റയീസ് അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി മുഖ്യാതിഥിയായി. കേന്ദ്ര കമ്മിറ്റി ഭാരവാഹികളായ എ.കെ.കെ തങ്ങൾ, കെ.കെ. റഫീഖ്, അഷറഫ് കുറിയാത്ത്, വിവിധ ഏരിയ കമ്മിറ്റി ഭാരവാഹികളായ അഷറഫ് വയനാട്, മജീദ്, ഹാരിസ്, ബാവ ഹാജി, നൗഷാദ് ലിവ, ഷാജഹാന് തായാട്ട്, മുസ്തഫ തിരൂര്‍, അബ്ദുറഹ്മാന് താനൂര്‍, ഷുക്കൂര്‍ ഹാജി, നാസര്‍ കടവലൂര്‍, മുനീര്‍ തിരൂര്‍, നിസാര്‍ ഫറോക്ക്, മണ്‍സൂര്‍ അറയ്ക്കല്‍, ഷക്കീര്‍, ഇല്യാസ്, യൂനുസ് കുറ്റ്യാടി, നാസര്‍ കമ്മന, ഹനീഫ തെന്നല, അബൂബക്കര്‍ തെന്നല, കരീം മുസ്ലിയാര്, ആനീസ് വെളിയംകോട്, ഷാജഹാൻ അൽ ഖൂദ് തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

