സലാലയിൽ 'ഗൾഫ് മാധ്യമം' കാമ്പയിന് തുടക്കം
text_fieldsഗൾഫ് മാധ്യമം കാമ്പയിനിെൻറ ഉദ്ഘാടനം കോൺസുലാർ ഏജൻറ് ഡോ. കെ. സനാതനൻ നിർവഹിക്കുന്നു
സലാല: രണ്ടാഴ്ച നീളുന്ന ഗൾഫ് മാധ്യമം പ്രചാരണ കാമ്പയിന് സലാലയിൽ തുടക്കം. കോൺസുലാർ ഏജൻറും മലയാള വിഭാഗം രക്ഷാധികാരിയുമായ ഡോ. കെ. സനാതനൻ വരിചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. കാമ്പയിൻ കാലത്ത് മുൻകൂട്ടി പണമടച്ച് വരിചേരുന്നവർ 52 റിയാലിനുപകരം 39 റിയാൽ നൽകിയാൽ മതി. കൂടാതെ 23 റിയാലിെൻറ സമ്മാനങ്ങളും ലഭിക്കും. ലാെൻറക്സിെൻറ 10 റിയാലിെൻറ ഇലക്ട്രിക് ഉൽപന്നങ്ങൾ, സീപേൾസിെൻറ 10 റിയാലിെൻറ ഗിഫ്റ്റ് വൗച്ചർ, ചിക്കിങ്ങിെൻറ മൂന്നു റിയാലിെൻറ വൗച്ചർ എന്നിവയാണ് സമ്മാനങ്ങൾ. കുടുംബം മാസിക വാർഷിക വരിചേരുന്നവർക്ക് 6.500 റിയാലിനു പകരം നാല് റിയാൽ നൽകിയാൽ മതി. ഇതിന് സമ്മാനമായി ചിക്കിങ്ങിെൻറ രണ്ട് റിയാലിനെ വൗച്ചറുമുണ്ട്. പത്രവും കുടുംബം മാസികയും ഒന്നിച്ച് ഒരു വർഷത്തേക്ക് വരിചേരുന്നവർക്ക് 43 റിയാൽ നൽകിയാൽ മതി. 25 റിയാലിെൻറ സമ്മാനങ്ങളും ലഭിക്കും. ഉദ്ഘാടന ചടങ്ങിൽ മാധ്യമം-മീഡിയവൺ കോഒാഡിനേഷൻ കമ്മിറ്റി ചെയർമാൻ ജി. സലിം സേട്ട്, കാമ്പയിൻ കൺവീനർ സജീബ് ജലാൽ, സെക്രട്ടറി കെ.പി. അൻസാർ, കെ.എ. സലാഹുദ്ദീൻ, ബഷീർ ചാലിശ്ശേരി, അർഷദ് അസീം എന്നിവർ സംബന്ധിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 93243311, 95629600.