ലാന്റക്‌സ് ഫിനാൻഷ്യൽ ഫ്രീഡം പദ്ധതി പ്രഖ്യാപിച്ചു
text_fieldsലാന്റക്സ് ഫിനാൻഷ്യൽ ഫ്രീഡം അച്ചീവേഴ്സ് പുരസ്കാരം വിരമിക്കുന്ന മുഹ്‌യുദ്ധീൻ സി.പിക്ക് ഇമോഷണൽ സെയിൽസ് ലീഡർഷിപ്പ് കോച്ച് റിയാസ് ഹക്കീം കൈമാറുന്നു
മസ്‌കത്ത്: ജീവനക്കാരുടെ ദീർഘകാല സാമ്പത്തിക സുരക്ഷയും വിരമിക്കലിന് ശേഷമുള്ള സാമ്പത്തിക സ്വാതന്ത്ര്യവും ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ ലാന്റക്‌സ് ഫിനാൻഷ്യൽ ഫ്രീഡം പ്രോഗ്രാം ഔദ്യോഗികമായി പ്രഖ്യാപിച്ചു. വർഷങ്ങളായി വിവിധ പേരുകളിൽ നടപ്പിലുണ്ടായിരുന്ന പദ്ധതിയാണ് ഇപ്പോൾ ജീവനക്കാരുടെ സമഗ്രമായ ക്ഷേമപദ്ധതിയായി പ്രഖ്യാപിച്ചിരിക്കുന്നത്.
ജോലി ചെയ്യുന്ന കാലത്തും വിരമിച്ചതിന് ശേഷവും ജീവനക്കാർക്ക് അധിക സാമ്പത്തിക വരുമാനവും സ്ഥിരതയും ഉറപ്പാക്കുന്നതാണ് പദ്ധതി. സ്ഥിരതയാർന്ന പ്രവർത്തനമികവ്, സത്യസന്ധത, പ്രതിബദ്ധത, തൊഴിൽ വളർച്ച, ഉത്തരവാദിത്തബോധം, വിശ്വസ്തത തുടങ്ങിയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് പദ്ധതിയിലേക്ക് ജീവനക്കാരെ തിരഞ്ഞെടുക്കുക. എല്ലാ മാനദണ്ഡങ്ങളും വിജയകരമായി പൂർത്തിയാക്കുന്നവർക്ക് 'ലാന്റക്‌സ് ഫിനാൻഷ്യൽ ഫ്രീഡം അച്ചീവേഴ്സ്' എന്ന ബഹുമതി നൽകും.
നിലവിൽ ഏഴ് ജീവനക്കാർ പദ്ധതിയുടെ ഗുണഭോക്താക്കളാണ്. ഭാവിയിൽ കൂടുതൽ ജീവനക്കാരെ പദ്ധതിയുടെ ഭാഗമാക്കി സാമ്പത്തിക സ്വാതന്ത്ര്യം ഉറപ്പാക്കുകയാണ് ലക്ഷ്യം. പരിപാടിയിൽ ഇമോഷണൽ സെയിൽസ് ലീഡർഷിപ്പ് കോച്ച് റിയാസ് ഹക്കിം മുഖ്യാതിഥിയായി. ചടങ്ങിൽ 15 വർഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന സി.പി മുഹിയുദ്ധീന് യാത്രയയപ്പും 'ലാന്റക്സ് ഫിനാൻഷ്യൽ ഫ്രീഡം അച്ചീവേഴ്‌സ്' ബഹുമതിയും നൽകി. ഭാവിയിൽ മാനദണ്ഡങ്ങൾ പൂർത്തിയാക്കി വിരമിക്കുന്ന മറ്റ് ജീവനക്കാർക്കും ഇതേ ബഹുമതി നൽകുമെന്ന് അധികൃതർ വിശദമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

