Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightലമോദ സീസൺ- രണ്ട്...

ലമോദ സീസൺ- രണ്ട് വെള്ളിയാഴ്ച സുഹാറിൽ അരങ്ങേറും

text_fields
bookmark_border
ലമോദ സീസൺ- രണ്ട് വെള്ളിയാഴ്ച സുഹാറിൽ അരങ്ങേറും
cancel

സുഹാർ: സോഹാറിയൻസ് കലയുടെ ആഭിമുഖ്യത്തിൽ വെള്ളിയാഴ്ച്ച സുഹാർ അമീറാസ് പാലസ് ഹാളിൽ ലമോദ സീസൺ -2 അരങ്ങേറും. കരോക്കെ ഗാനമേള, വിവിധ വിഭാഗങ്ങളിലായി ഫാഷൻഷോ, എക്സറ്റംബർ കൊറിയോഗ്രാഫി മത്സരങ്ങൾ എന്നിവ കോർത്തിണക്കിയാണ് ലമോദ സീസൺ -രണ്ട് വേദിയിൽ അരങ്ങേറുന്നത്.

രാവിലെ 10 ന് ആരംഭിക്കുന്ന മത്സരപരിപാടി വൈകീട്ട് ഏഴിന് സമ്മാന ദാനത്തോടെ അവസാനിക്കും. തുടർന്ന് പ്രശസ്ത ഹാർമോണിസ്റ്റും സിനിമ സംഗീത സംവിധായകനുമായ പ്രകാശ് ഉള്ള്യേരി, സാംസൺ സാൽവ എന്നിവർ നയിക്കുന്ന മ്യൂസിക്കൽ ഫ്യൂഷൻ അരങ്ങേറുമെന്നും സംഘാടകർ അറിയിച്ചു. മികച്ച വിദ്യാർഥികൾക്കുള്ള അനുമോദന ചടങ്ങ് കൂടി വേദിയിൽ നടക്കും. പ്രവേശനം സൗജന്യമാണെന്ന് ഭാരവാഹികൾ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:soharOmanprogram
News Summary - Lamoda Season 2 will kick off in Sohar this Friday
Next Story