ആഘോഷപൂർവം സുഹാറിൽ ലമോദ അരങ്ങേറി
text_fieldsസുഹാർ: സോഹാറിയൻസ് കലയുടെ ആഭിമുഖ്യത്തിൽ ലമോദ സീസൺ- 2 സുഹാറിലെ അമീറാസ് പാലസിൽ സമാപിച്ചു. രാവിലെ 10 ന് ആരംഭിച്ച മത്സര പരിപാടി രാത്രി 11 വരെ നീണ്ടു. കരോക്കെ ഗാനമേളയും, ഫാഷൻ ഷോയും, തത്സമയ ഡാൻസ് മത്സരവും അരങ്ങേറി. മലയാളം മിഷൻ ഒമാൻ സെക്രട്ടറി അനു ചന്ദ്രൻ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. സാംസ്‌കാരിക സദസ്സിൽ ശ്രീജേഷ് പാട്യം അധ്യക്ഷതവഹിച്ചു.
സാമൂഹ്യ പ്രവർത്തകൻ രാജേഷ് കെ.വി, തമ്പാൻ തളിപ്പറമ്പ്, സജീഷ് ജി. ശങ്കർ, ബിജു കാക്കപ്പൊയിൽ, ഡോ. റോയ് പി. വിട്ടിൽ, സോഹാർ ഇന്ത്യൻ സോഷ്യൽ ക്ലബ് സെക്രട്ടറി രവീന്ദ്രൻ, മനോജ് കുമാർ, വാസുദേവൻ പിട്ടൻ, സുനിൽ മാസ്റ്റർ, എന്നിവർ ആശംസ നേർന്നു. മുരളി കൃഷ്ണൻ സ്വാഗതവും രക്ഷാധികാരി വാസുദേവൻ നായർ നന്ദിയും പറഞ്ഞു.
വിവിധ മത്സരങ്ങളിൽ 115 പേർ പങ്കെടുത്തു. മിസ്റ്റർ സുഹറായി നിഷിത് കുമാറിനെയും മിസ്സ് സുഹാറായി ശ്രുതി സുരേഷിനെയും തെരഞ്ഞെടുത്തു. സച്ചിൻ നമ്പ്യാർ, അനു നാരീഷ് എന്നിവർ രണ്ടാം സ്ഥാനത്തെത്തി.
പ്രശസ്ത ഹാർമോണിസ്റ്റും സിനിമ സംഗീത സംവിധായകനുമായ പ്രകാശ് ഉള്ള്യേരി, സാംസൺ സാൽവ എന്നിവർ നയിച്ച മ്യൂസിക്കൽ ഫ്യൂഷൻ അരങ്ങേറി. സുഹാറിൽ നിറഞ്ഞ സംഗീത ആസ്വാദകരിൽ പാട്ടിന്റെ പാലാഴി പെയ്തിറങ്ങിയ പരിപാടിയായി മ്യുസിക്കൽ പരിപാടിമാറി. സ്കൂൾ പരീക്ഷയിൽ കൂടുതൽ മാർക്ക് വാങ്ങി വിജയിച്ച സോഹാറിയൻസ് കല മെമ്പർമാരുടെ കുട്ടികൾക്ക് അനുമോദന ചടങ്ങ് കൂടി വേദിയിൽ നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

