Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസ​ലാ​ല ഫ്രീ ​സോ​ൺ;...

സ​ലാ​ല ഫ്രീ ​സോ​ൺ; അ​ഞ്ചു മി​ല്യ​ൺ റി​യാ​ൽ നി​ക്ഷേ​പ​ത്തി​ൽ മൂ​ന്ന് വ്യ​വ​സാ​യ പ​ദ്ധ​തി​ക​ൾ​ക്ക് തു​ട​ക്കം

text_fields
bookmark_border
സ​ലാ​ല ഫ്രീ ​സോ​ൺ; അ​ഞ്ചു മി​ല്യ​ൺ റി​യാ​ൽ നി​ക്ഷേ​പ​ത്തി​ൽ മൂ​ന്ന് വ്യ​വ​സാ​യ പ​ദ്ധ​തി​ക​ൾ​ക്ക് തു​ട​ക്കം
cancel

സ​ലാ​ല: സ​ലാ​ല ഫ്രീ ​സോ​ണി​ൽ അ​ഞ്ചു മി​ല്യൺ റി​യാ​ലി​ലേ​റെ നി​ക്ഷേ​പ​ത്തോ​ടെ മൂ​ന്ന് പു​തി​യ വ്യ​വ​സാ​യ പ​ദ്ധ​തി​ക​ൾ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. 2025ൽ ​പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​വ​ർ​ത്ത​നം പൂ​ർ​ത്തി​യാ​ക്കി​യ പ​ദ്ധ​തി​ക​ളാ​ണ് ഇ​പ്പോ​ൾ പൂ​ർ​ണ തോ​തി​ൽ ഉ​ൽ​പാ​ദ​നം തു​ട​ങ്ങി​യ​ത്. ഒ​മാ​ൻ ഇ​ൻ​ഡ​സ്ട്രി ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് പ്ര​ഖ്യാ​പ​നം. വ്യ​വ​സാ​യ നി​ക്ഷേ​പ​ങ്ങ​ളെ ഉ​ൽ​പാ​ദ​ന ശേ​ഷി​യു​ള്ള സ്ഥാ​പ​ന​ങ്ങ​ളാ​ക്കി മാ​റ്റു​ക​യും ദേ​ശീ​യ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യി​ൽ വ്യ​വ​സാ​യ മേ​ഖ​ല​യു​ടേ​താ​യ സം​ഭാ​വ​ന വ​ർ​ധി​പ്പി​ക്കു​ക​യും ല​ക്ഷ്യ​മി​ട്ടു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് ടി​ഷ്യു പേ​പ്പ​ർ നി​ർ​മാ​ണ പ്ലാ​ന്റ്, ട​യ​ർ റീ​സൈ​ക്ലി​ങ് പ്ലാ​ന്റ്, ഓ​യി​ൽ, ഗ്രീ​സ് റീ​സൈ​ക്ലി​ങ് യൂ​നി​റ്റ് എ​ന്നീ പു​തി​യ പ​ദ്ധ​തി​ക​ൾ.

പു​തു​താ​യി പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ളി​ൽ 11,000 ച​തു​ര​ശ്ര മീ​റ്റ​റി​ൽ കൂ​ടു​ത​ലു​ള്ള റെ​ഡി-​ബി​ൽ​റ്റ് ഇ​ൻ​ഡ​സ്ട്രി​യ​ൽ യൂ​നി​റ്റി​ൽ സ്ഥാ​പി​ച്ച ടി​ഷ്യു പേ​പ്പ​ർ നി​ർ​മാ​ണ പ്ലാ​ന്റ് 3.8 മി​ല്യ​ൻ റി​യാ​ലി​ല​ധി​കം നി​ക്ഷേ​പ​മു​ള്ള​താ​ണ്. 10,000 ച​തു​ര​ശ്ര മീ​റ്റ​റി​ലേ​റെ സ്ഥ​ല​ത്ത് ഏ​ക​ദേ​ശം 7.7 ല​ക്ഷം റി​യാ​ൽ നി​ക്ഷേ​പ​ത്തോ​ടെ വ്യ​വ​സാ​യ ഓ​യി​ൽ, ഗ്രീ​സ് റീ​സൈ​ക്ലി​ങ് യൂ​നി​റ്റും പ​രി​സ്ഥി​തി വ്യ​വ​സാ​യ മേ​ഖ​ല​യി​ൽ 8,000 ച​തു​ര​ശ്ര മീ​റ്റ​റി​ലേ​റെ സ്ഥ​ല​ത്ത് ഏ​ക​ദേ​ശം അ​ഞ്ചു ല​ക്ഷം റി​യാ​ൽ നി​ക്ഷേ​പ​ത്തോ​ടെ ട​യ​ർ റീ​സൈ​ക്ലി​ങ് പ്ലാ​ന്റും പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു.

പ​ദ്ധ​തി​ക​ൾ പൂ​ർ​ണ പ്ര​വ​ർ​ത്ത​ന​ത്തി​ലേ​ക്ക് മാ​റി​യ​ത് വ്യ​വ​സാ​യ നി​ക്ഷേ​പ​ങ്ങ​ൾ ഉ​ൽ​പാ​ദ​ന ശേ​ഷി​യാ​യി മാ​റു​ന്ന​തി​ന്റെ പ്ര​ക​ട​മാ​യ പു​രോ​ഗ​തി​യാ​ണെ​ന്ന് സ​ലാ​ല ഫ്രീ ​സോ​ൺ സി.​ഇ.​ഒ ഡോ. ​അ​ലി ബി​ൻ മു​ഹ​മ്മ​ദ് ത​ബൂ​ക്ക് പ​റ​ഞ്ഞു. ഇ​ത് ദേ​ശീ​യ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​ക്ക് മൂ​ല്യ​വ​ർ​ധ​ന ന​ൽ​കു​ന്ന​തോ​ടൊ​പ്പം ഒ​മാ​ൻ വി​ഷ​ൻ 2040ന്റെ ​ല​ക്ഷ്യ​ങ്ങ​ളോ​ടും ഒ​ത്തു​പോ​കു​ന്ന​താ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. 2025 അ​വ​സാ​ന​ത്തോ​ടെ സ​ലാ​ല ഫ്രീ ​സോ​ണി​ലെ ആ​കെ നി​ക്ഷേ​പം 5.5 ബി​ല്യ​ൺ റി​യാ​ലി​ലേ​റെ​യാ​യി. 20 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള നി​ക്ഷേ​പ​ങ്ങ​ളെ മേ​ഖ​ല ആ​ക​ർ​ഷി​ച്ച​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റി​ലെ വാ​ണി​ജ്യ- വ്യ​സാ​യ അ​ന്ത​രീ​ക്ഷ​ത്തെ മെ​ച്ച​പ്പെ​ടു​ത്തു​ക​യും മേ​ഖ​ല​യി​ലെ പ്ര​മു​ഖ വ്യ​വ​സാ​യ-​ലോ​ജി​സ്റ്റി​ക് ഹ​ബ്ബെ​ന്ന നി​ല ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തു​മാ​ണെ​ന്ന് അ​ധി​കൃ​ത​ർ വി​ല​യി​രു​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman Newsindustrial projectsgulf news malayalam
News Summary - Lala Free Zone; Three industrial projects launched with an investment of five million riyals
Next Story