ലേഡീസ് സ്പോർട്സ് ഫീസ്റ്റ സീസൺ- 2
text_fieldsപ്രവാസി വെൽഫെയർ സലാല സംഘടിപ്പിക്കുന്ന ലേഡീസ് സ്പോർട്സ് ഫീസ്റ്റ പോസ്റ്റർ പ്രകാശന ചടങ്ങിൽനിന്ന്
സലാല: പ്രവാസി വെൽഫെയർ സലാലയുടെ ആഭിമുഖ്യത്തിൽ പ്രവാസി വനിതകൾക്കായി സംഘടിപ്പിക്കുന്ന ലേഡീസ് സ്പോർട്സ് ഫീസ്റ്റ സീസൺ- 2 നവംബർ 14ന് വൈകീട്ട് നാലു മുതൽ അൽനാസർ ക്ലബിലെ ഫാസ് അക്കാദമി ഗ്രൗണ്ടിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. 18 വയസ്സിന് മുകളിൽ പ്രായമുള്ള വനിതകൾക്കായാണ് മീറ്റ്. കഴിഞ്ഞവർഷം നടന്ന ഒന്നാം സീസൺ വനിതകളുടെ പങ്കാളിത്തം കൊണ്ടും സംഘാടന മികവുകൊണ്ടും ജനശ്രദ്ധ ആകർഷിച്ചതായി ജനറൽ സെക്രട്ടറി തസ്രീന ഗഫൂർ പറഞ്ഞു.
ഷോട്ട്പുട്ട്, റണ്ണിങ് റേസ്, സ്ലോ സൈക്ലിങ്, റിലേ, ടഗ് ഓഫ് വാർ തുടങ്ങി എട്ട് വ്യക്തിഗത മത്സരങ്ങളും മൂന്ന് ഗ്രൂപ് മത്സരങ്ങളും ആണ് സ്പോർട്സ് മീറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളതെന്ന് കൺവീനർ സാജിത ഹഫീസ് പറഞ്ഞു. പരിപാടിയുടെ പ്രമോ വീഡിയോ ലോഞ്ചിങ് ഡോ. സമീറ സിദ്ദീഖ് നിർവഹിച്ചു.
റജീന സലാഹുദ്ദീൻ, ഷസ്ന നിസാർ, പിങ്കി പ്രബിൻ, മദീഹ ഹാരിസ്, ആരിഫ മുസ്തഫ തുടങ്ങിയവർ ചേർന്ന് പോസ്റ്റർ പ്രകാശനം നിർവഹിച്ചു. പ്രസിഡൻറ് അബ്ദുല്ല മുഹമ്മദ്, ജനറൽ സെക്രട്ടറി സജീബ് ജലാൽ, രവീന്ദ്രൻ നെയ്യാറ്റിൻകര തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

