Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഏഷ്യൻ ഗെയിംസിൽ സ്വർണ നേട്ടം ഉയർത്തി കുവൈത്ത്

text_fields
bookmark_border
ഷൂട്ടിംഗ് ഇനത്തിൽ രണ്ടു സ്വർണവും രണ്ട് വെങ്കലവുമടക്കം നാല് മെഡലുകൾ
ഏഷ്യൻ ഗെയിംസിൽ സ്വർണ നേട്ടം ഉയർത്തി കുവൈത്ത്
cancel

കുവൈത്ത് സിറ്റി: ജപ്പാനിൽ നടക്കുന്ന ഇരുപതാമത് ഏഷ്യൻ ഗെയിംസിൽ കുവൈത്തിന് വീണ്ടും സ്വർണ നേട്ടം. ട്രാപ്പ് ഇനങ്ങളിൽ, കുവൈത്ത് ഷൂട്ടിംഗ് ടീം ചൊവ്വാഴ്ച രണ്ട് സ്വർണ്ണവും രണ്ട് വെങ്കലവുമടക്കം നാല് മെഡലുകൾ നേടി.

പുരുഷന്മാരുടെ ടീം ട്രാപ്പ് ഇനത്തിൽ കുവൈത്തിന്റെ തലാൽ അൽ റാഷിദി, ഖാലിദ് അൽ മുദാഫ്, അബ്ദുൽ റഹ്മാൻ അൽ ഫെയ്ഹാൻ എന്നിവർ സ്വർണം നേടി. വനിതാ ടീം ഇനത്തിൽ ഹജർ അൽ മാലിക്, ഷഹദ് അൽ ഹവാൽ, സാറ അൽ ഹവാൽ എന്നിവർ വെങ്കലവും സ്വന്തമാക്കി.

വ്യക്തിഗത ട്രാപ്പ് ഇനങ്ങളിൽ, പുരുഷ വിഭാഗത്തിൽ അൽ മുദാഫ് സ്വർണ്ണമെഡൽ നേടിയപ്പോൾ വനിതാ വിഭാഗത്തിൽ അൽ മാലിക് വെങ്കലം സ്വന്തമാക്കി. ഇതോടെ ഇരുപതാമത് ഏഷ്യൻ ഗെയിംസിൽ കുവൈത്തിന്റെ ആകെ മെഡൽ നേട്ടം ഒമ്പതായി ഉയർന്നു. ഇതിൽ നാല് സ്വർണ്ണവും ഒരു വെള്ളിയും നാല് വെങ്കലവും ഉൾപ്പെടുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kuwait raises its gold medal tally in the Asian Games
Next Story