കുവൈത്ത് അമീറിന് വിജയകരമായ ശസ്ത്രക്രിയ
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന് വിജയകരമായി ശസ്ത്രക്രിയ പൂർത്തിയാക്കി.
അദ്ദേഹത്തിെൻറ ആരോഗ്യനില തൃപ്തികരമാണെന്നും വേഗം പൂർണാരോഗ്യം കൈവരിക്കെട്ടയെന്ന് പ്രാർഥിക്കുന്നതായും അമീരി ദിവാൻ കാര്യ മന്ത്രി ശൈഖ് അലി അൽ ജർറാഹ് അസ്സബാഹ് പറഞ്ഞു. കഴിഞ്ഞ ദിവസം അമീറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച വാർത്ത പുറത്തുവന്നത് മുതൽ സമൂഹ മാധ്യമങ്ങളിൽ അദ്ദേഹത്തിനായുള്ള പ്രാർഥനകൾ നിറഞ്ഞിരിക്കുകയാണ്.
സ്വദേശികളും വിദേശികളും പ്രിയപ്പെട്ട ഭരണാധികാരിക്ക് ആയുരാരോഗ്യ സൗഖ്യം നേരുന്നു. ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന് ജനമനസ്സിലുള്ള സ്ഥാനം വെളിപ്പെടുന്നതാണ് സമൂഹ മാധ്യമങ്ങളിലെ പ്രതികരണങ്ങൾ. വിവിധ രാജ്യങ്ങളുടെ ഭരണാധികാരികളും സുഖവിവരം അന്വേഷിച്ച് കുവൈത്ത് അമീരി ദിവാനുമായി ബന്ധപ്പെടുന്നുണ്ട്. കഴിഞ്ഞ ദിവസം ഭരണഘടനപരമായ അമീറിെൻറ ചില അധികാരങ്ങൾ താൽക്കാലികമായി കിരീടാവകാശി ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന് കൈമാറിയിരുന്നു.
