ഇന്ത്യയിൽ 500 കോടി ഡോളറിെൻറ നിക്ഷേപത്തിന് കുവൈത്ത്
text_fields
കുവൈത്ത് സിറ്റി: ഇന്ത്യയിൽ അടിസ്ഥാന സൗകര്യ വികസന മേഖലയിൽ കുവൈത്ത് ഇൻവെസ്റ്റ ്മെൻറ് അതോറിറ്റി വൻ നിക്ഷേപത്തിനൊരുങ്ങുന്നതായി റിപ്പോർട്ട്. ലോകത്തിലെ അഞ്ചാ മത്തെ വലിയ സ്വതന്ത്ര നിക്ഷേപ നിധികളിലൊന്നായ കുവൈത്ത് ഇൻവെസ്റ്റ്മെൻറ് അതോറിറ ്റിക്ക് നിലവിൽ ഇന്ത്യയിൽ 500 കോടി ഡോളറിെൻറ നിക്ഷേപത്തിനാണ് ഒരുങ്ങുന്നത്.
വിമാനത്താവള, ഹൈവേ, മറ്റു അടിസ്ഥാന സൗകര്യ വികസന മേഖലകളിൽ കുവൈത്ത് നിക്ഷേപം നടത്തും. ഇന്ത്യയും കുവൈത്തുമല്ലാത്ത മൂന്നാമതൊരു രാജ്യത്തിൽ സംയക്ത നിക്ഷേപ പദ്ധതിക്ക് കുവൈത്ത് സർക്കാർ ഇന്ത്യക്ക് മുന്നിൽ നിർദേശം സമർപ്പിച്ചതായും റിപ്പോർട്ടുണ്ട്. കിഴക്കൻ യൂറോപ്പിൽ റിയൽ എസ്റ്റേറ്റ്, ഭവനപദ്ധതികൾ, സ്വതന്ത്ര സാമ്പത്തിക മേഖല എന്നിവയിൽ സംയുക്ത നിക്ഷേപം നടത്താനാണ് കുവൈത്ത് താൽപര്യം പ്രകടിപ്പിച്ചത്. കഴിഞ്ഞ ഒക്ടോബറിൽ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് കുവൈത്ത് സന്ദർശിച്ചപ്പോൾതന്നെ ഇൗ നിർദേശം മുന്നോട്ടുവെച്ചിരുന്നതായാണ് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യയിലെ മുൻനിര മാധ്യമങ്ങൾ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നത്.
നേരേത്ത ജപ്പാനുമായി ചേർന്ന് കുവൈത്ത് വിയറ്റ്നാമിൽ എണ്ണ മേഖലയിൽ 700 കോടി ഡോളറിെൻറ സംയുക്ത നിക്ഷേപം നടത്തിയിരുന്നു. കുവൈത്ത് ഇൻവെസ്റ്റ്മെൻറ് അതോറിറ്റിക്ക് നിലവിൽ ലോകത്തിെൻറ വിവിധ ഭാഗങ്ങളിലായി 590 ശതകോടി ഡോളറിെൻറ നിക്ഷേപമുണ്ട്. 2017 മുതൽക്ക് അതോറിറ്റി 200 കോടി ഡോളർ ഇന്ത്യയിൽ മാത്രം നിക്ഷേപിച്ചു. ഇന്ത്യ നിക്ഷേപത്തിന് പറ്റിയ ഇടമാണെന്നാണ് കുവൈത്തിെൻറ വിലയിരുത്തൽ. ചില രാജ്യങ്ങളിലെ നടപടിക്രമങ്ങളുടെ സങ്കീർണതകൾ സിംഗപ്പൂർ, മലേഷ്യ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിൽ കൂടുതൽ ഉൗന്നൽകൊടുക്കാൻ കുവൈത്തിനെ പ്രേരിപ്പിക്കുന്നുണ്ട്.
