കുവൈത്ത് തീപിടിത്തം: കണ്ണൂർ ജില്ല കെ.എം.സി.സി അനുശോചിച്ചു
text_fieldsമസ്കത്ത്: കുവൈത്തിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ മലയാളികളുൾപ്പെടെ നിരവധി പേർ മരിച്ച സംഭവത്തിൽ മസ്കത്ത് കെ.എം.സി.സി കണ്ണൂർ ജില്ല കമ്മിറ്റി അനുശോചനവും ദുഃഖവും രേഖപ്പെടുത്തി. ജീവിതമാർഗം കണ്ടെത്താൻ ഇന്ത്യയിൽനിന്ന് തൊഴിൽ തേടിയെത്തിയവരാണ് അപകടത്തിൽപ്പെട്ടത്. മരിച്ചവരുടെ കുടുംബങ്ങൾക്ക് സമാധാനവും ചികിത്സയിൽ കഴിയുന്നവർക്ക് രോഗശമനവുമുണ്ടാവട്ടെയെന്ന് പ്രാർഥിക്കുകയാണെന്ന് കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. ജില്ല ആക്ടിങ് പ്രസിഡന്റ് ജാഫർ ചിറ്റാരിപറമ്പ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അഷ്റഫ് കായക്കൂൽ, സെക്രട്ടറി നസൂർ ചപ്പാരപടവ് സംസാരിച്ചു. ജനറൽ സെക്രട്ടറി ശുഹൈബ് പാപ്പിനിശ്ശേരി സ്വാഗതവും സെക്രട്ടറി അമീർ കണ്ണാടി പറമ്പ് നന്ദി പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

