ഉഭയകക്ഷി ബന്ധങ്ങൾ ചർച്ച ചെയ്ത് ഒമാനും കുവൈത്തും
text_fieldsകുവൈത്ത് ഫസ്റ്റ് ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ്
അസ്സബാഹ് ഒമാൻ പ്രതിരോധകാര്യ ഉപപ്രധാനമന്ത്രി സയ്യിദ് ശിഹാബ് ബിൻ താരിഖ് അൽ
സഈദുമായി നടത്തിയ കൂടിക്കാഴ്ച
മസ്കത്ത്:കുവൈത്ത് ഫസ്റ്റ് ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രി ശൈഖ് ഫഹദ് യൂസഫ് സൗദ് അസബാഹും പ്രതിനിധി സംഘവും പ്രതിരോധകാര്യ ഉപപ്രധാനമന്ത്രി സയ്യിദ് ശിഹാബ് ബിൻ താരിഖ് അൽ സഈദുമായി കൂടിക്കാഴ്ച നടത്തി. ഇരുപക്ഷവും ഉഭയകക്ഷി ബന്ധങ്ങൾ അവലോകനം ചെയ്യുകയും പൊതുവായ ആശങ്കയുള്ള നിരവധി വിഷയങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു.പ്രതിരോധ മന്ത്രാലയത്തിലെ സെക്രട്ടറി ജനറൽ, സുൽത്താന്റെ സായുധ സേനയുടെ ചീഫ് ഓഫ് സ്റ്റാഫ്, ഒമാനിലെ കുവൈത്ത് അംബാസഡർ, ഇരുപക്ഷത്തുനിന്നുമുള്ള നിരവധി മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ബിൻ ഫൈസൽ അൽ ബുസൈദിയും ശൈഖ് ഫഹദിനെ സ്വീകരിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ആഴത്തിലുള്ള ബന്ധങ്ങൾ യോഗം അവലോകനം ചെയ്യുകയും സംയുക്ത താൽപര്യങ്ങൾ നിറവേറ്റുന്നതിനായി സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള മാർഗങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു. പൊതുവായ ആശങ്കയുള്ള നിരവധി വിഷയങ്ങളെക്കുറിച്ചും ഇരുപക്ഷവും അഭിപ്രായങ്ങൾ കൈമാറി.
കസ്റ്റംസ് ഫോർ ഓപ്പറേഷൻസ് അസിസ്റ്റന്റ് ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് മേജർ ജനറൽ അബ്ദുല്ല ബിൻ അലി അൽ ഹാർത്തി, ആഭ്യന്തര മന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറി എൻജിനീയർ ഖാലിദ് ബിൻ ഹിലാൽ അൽ ബുസൈദി, ആഭ്യന്തര മന്ത്രാലയത്തിലെ ഗവർണറേറ്റ്സ് കാര്യ സെക്രട്ടറി ജനറൽ സയ്യിദ് ഖലീഫ ബിൻ അൽ മുർദാസ് അൽ ബുസൈദി, ഒമാനിലെ കുവൈത്ത് അംബാസഡർ ഡോ. മുഹമ്മദ് നാസർ അൽ ഹജ്രി, ക്രിമിനൽ സെക്യൂരിറ്റി അഫയേഴ്സ് അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി മേജർ ജനറൽ ഹമദ് മനാഹി അൽ മുതൈരി, സ്റ്റേറ്റ് സെക്യൂരിറ്റി അപ്പാരറ്റസ് മേധാവി മേജർ ജനറൽ ഖാലിദ് അബ്ദുൽഹാദി അൽ ഷാൻഫ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
ശൈഖ് ഫഹദ് മാരിടൈം സെക്യൂരിറ്റി സെന്ററും (എംഎസ്.സി) സന്ദർശിച്ചു. സുൽത്താന്റെ സായുധ സേനയുടെ (എസ്.എ.എഫ്) ചീഫ് ഓഫ് സ്റ്റാഫ് വൈസ് അഡ്മിറൽ അബ്ദുല്ല ബിൻ ഖാമിസ് അൽ റൈസി അതിഥിയോടൊപ്പം ഉണ്ടായിരുന്നു. കേന്ദ്രത്തിൽ എത്തിയ അതിഥിയെ ഒമാൻ റോയൽ നേവി (ആർ.എൻ.ഒ) കമാൻഡറും മാരിടൈം സെക്യൂരിറ്റി കമ്മിറ്റി ചെയർമാനുമായ റിയർ അഡ്മിറൽ സെയ്ഫ് ബിൻ നാസർ അൽ റഹ്ബിയും മാരിടൈം സെക്യൂരിറ്റി സെന്റർ (എം.എസ്.സി) മേധാവി കൊമോഡോർ ആദിൽ ബിൻ ഹമൗദ് അൽ ബുസൈദിയും സ്വീകരിച്ചു.
സമുദ്ര സുരക്ഷ നിലനിർത്തുന്നതിൽ എം.എസ്.സിയുടെ പങ്കിനെക്കുറിച്ചും ശ്രമങ്ങളെക്കുറിച്ചുമുള്ള ഒരു വിശദീകരണം അതിഥിക്കും പ്രതിനിധി സംഘത്തിനും നൽകി. കേന്ദ്രത്തിന്റെ സൗകര്യങ്ങൾ സംഘങ്ങൾ സന്ദർശിക്കുകയും ദേശീയ കടമകൾ നിർവഹിക്കുന്നതിൽ ഉപയോഗിക്കുന്ന ഏറ്റവും പുതിയ ഉപകരണങ്ങളും സാങ്കേതികവിദ്യകളും കാണുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

