കുന്തിരിക്കം ഫെസ്റ്റിവലിന് തിരശ്ശീല വീണു
text_fieldsദോഫാർ ഗവർണറേറ്റിൽ നടന്ന മൂന്നാമത് കുന്തിരിക്കം ഫെസ്റ്റിവലിൽനിന്ന്
മസ്കത്ത്: ദോഫാർ ഗവർണറേറ്റിൽ നടന്ന മൂന്നാമത് കുന്തിരിക്കം ഫെസ്റ്റിവലിന് തിരശ്ശീല വീണു. നവംബര്‍ 27ന് ആരംഭിച്ച ഫെസ്റ്റിവലിലേക്ക് ആയിരങ്ങളാണ് ഒഴുകിയെത്തിയത്. അല്‍ ബലീദ് ആര്‍ക്കിയോളജിക്കല്‍ പാര്‍ക്കില്‍ പൈതൃക, വിനോദ സഞ്ചാര മന്ത്രാലയത്തിന്റെ കാര്‍മികത്വത്തിലായിരുന്നു പരിപാടികൾ നടന്നത്. വാദി ദുകാഹ് റിസര്‍വ് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിൽ അനുബന്ധ പരിപാടികള്‍ അരങ്ങേറി.
പുരാതന കാലത്ത് കുന്തിരിക്ക ഉൽപ്പന്നങ്ങളും സത്തകളും എങ്ങനെ നിർമിക്കപ്പെട്ടിരുന്നു എന്നതിനെക്കുറിച്ചുള്ള അവതരണം ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തു.
പരിപാടി ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിൽ ഫ്രാങ്കിൻസെൻസ് ഭൂമിയുടെ പ്രാധാന്യം എടുത്തുകാണിച്ചെന്നും സംഘാടകർ വ്യക്തമാക്കി. ലോകത്തില്‍ തന്നെ മികച്ച കുന്തിരിക്കം ഉൽപാദിപ്പിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഒമാനെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഒമാനി കുന്തിരിക്കത്തിനും സുഗന്ധ ദ്രവ്യത്തിനും ലോക വിപണിയില്‍ വലിയ ഡിമാന്‍ഡ് ആണ്. അതേസമയം, ഫെസ്റ്റിവലിന്റെ ഭാഗമായി ദോഫാര്‍ ഗവര്‍ണറേറ്റിലെ വാദി ദൂഖാഹ് റിസര്‍വില്‍ കുന്തിരിക്കം തൈകള്‍ നട്ടു പിടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

