‘കുഞ്ഞാലീസ് തട്ടുക്കട’; മത്ര സൂഖിലെ ഇഫ്താർ കോർണർ
text_fieldsമത്ര: അത്തറുകളും ബഹൂറുകളും ഒമാനി ട്രഡീഷനല്‍ ഉല്പന്നങ്ങളും സൗന്ദര്യ വര്‍ധക വസ്തുക്കളും വില്‍ക്കുന്ന സൂഖില്‍ റമദാനായാല്‍ രുചിയൂറും ഇഫ്താര്‍ വിഭവങ്ങളും കച്ചവടത്തിനായി എത്തും. നാടന്‍, സ്വദേശി രുചിക്കൂട്ടുകള്‍ ചേര്‍ത്തുവെച്ചുള്ള കുഞ്ഞാലീസ് തട്ടുകടയിൽ വൈകുന്നേരങ്ങളിൽ നല്ല തിരക്കാണ്.
വൈകീട്ട് നാലര മുതൽ 6.45 വരെ ഇവിടെ നിന്നും രുചിയൂറും ഇഫ്താര്‍ വിഭവങ്ങള്‍ വാങ്ങാന്‍ കിട്ടും. സമൂസ, പക്കവട നെയ്പത്തിരി, ലോല, കട്ലറ്റ്, ചിക്കന്‍ പൊരിച്ചത് തുടങ്ങി പലവിധ വിഭവങ്ങൾ കൗണ്ടറില്‍ ലഭിക്കും.
നോമ്പ് കാലത്ത് മാത്രമാണ് കടക്ക് പുറത്തുള്ള കച്ചവടത്തിന് മുനിസിപ്പാലിറ്റി മൗനാനുവാദം നല്‍കാറുള്ളൂ. മിക്ക കഫ്റ്റീരിയകളോട് ചേര്‍ന്നും റമദാനിൽ ഇതുപോലുള്ള താല്‍ക്കാലിക കച്ചവടം നടക്കാറുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
