കെ.എസ്.കെ സലാല മാപ്പിളപ്പാട്ട് മത്സരം; ഷാസിയ അഫ്രിന് ഒന്നാം സ്ഥാനം
text_fieldsകെ.എസ്.കെ.സലാലയിൽ സംഘടിപ്പിച്ച മാപ്പിളപ്പാട്ട് മത്സരത്തിൽ വിജയികളായവർ സംഘാടകർക്കൊപ്പം
സലാല: കോഴിക്കോട് ജില്ലക്കാരുടെ സലാലയിലെ കൂട്ടായ്മയായ കോഴിക്കോട് സൗഹൃദക്കൂട്ടം (കെ.എസ്.കെ) സലാലയിൽ മാപ്പിളപ്പാട്ട് മത്സരം സംഘടിപ്പിച്ചു. മ്യൂസിക് ഇൻസ്റ്റിറ്റ്യൂട്ട് ഹാളിൽ നടന്ന മത്സരത്തിൽ നിരവധി പേർ സംബന്ധിച്ചു.
മത്സരത്തിൽ ഷാസിയ അഫ്രിൻ ഒന്നാം സ്ഥാനം നേടി. ജിസ്ന ബിജു രണ്ടാം സ്ഥാനവും അബ്ദുൽ കരീം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
തങ്ങൾ തിക്കോടി, ഗോപകുമാർ , ഡോ. നിഷ്താർ എന്നിവർ വിധികർത്താക്കളായി. വിജയികൾക്ക് എം.കെ. ദാസൻ , ഹാരിസ് തങ്ങൾ, ഇസ്മായിൽ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.
ഡോ. ഷാജി.പി.ശ്രീധർ, ഹുസൈൻ കാച്ചിലോടി, ബാബു കുറ്റ്യാടി എന്നിവർ ഉപഹാരം നൽകി. എ.പി.കരുണൻ സ്വാഗതവും ഡോ.ഷാജിദ് മരുതോറ നന്ദിയും പറഞ്ഞു. രാജൻ നരിപ്പറ്റ , നസീർ മാദാസ്, റൗഫ് കുറ്റ്യാടി എന്നിവർ നേത്യത്വം നൽകി.

