Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകെ.എസ്.കെ സലാല...

കെ.എസ്.കെ സലാല മാപ്പിളപ്പാട്ട് മത്സരം സംഘടിപ്പിച്ചു

text_fields
bookmark_border
news
cancel

സലാല: ‘ഈദ്‌ ഇശൽ സീസൺ- 2’ എന്ന പേരിൽ കോഴിക്കോട് സൗഹൃദക്കൂട്ടം സലാലയിൽ മാപ്പിളപ്പാട്ട്‌ മത്സരം സംഘടിപ്പിച്ചു. മ്യൂസിക്‌ ഹാളിൽ നടന്ന മത്സരത്തിൽ ഷാഹുൽ ഹമീദ് ഒന്നാം സ്ഥാനം നേടി. നൗഷാദ് മാളിയേക്കൽ രണ്ടാം സ്ഥാനവും ജിസ്‌ന ബിജു മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

വിജയികൾക്ക് സ്പോൺസർമാർ ട്രോഫികൾ സമ്മാനിച്ചു. ദാസൻ എം.കെ, ദീപക് എൻ.എസ്, ബാബു സി.പി എന്നിവർ പരിപാടി നിയന്ത്രിച്ചു. വനിതാവേദി നടത്തിയ റീൽസ്‌ മത്സരത്തിൽ വിജയിയായ പി.പി മുഫീദക്ക്‌ ചടങ്ങിൽ ഉപഹാരം സമ്മാനിച്ചു. പ്രജിത്ത് പയ്യോളി സ്വാഗതവും മധു വടകര നന്ദിയും പറഞ്ഞു. ഈദാഘോഷത്തിന്റെ ഭാഗമായി ഒരുക്കിയ പരിപാടിയിൽ നിരവധി പേർ സംബന്ധിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OmanKSK Salalahmappilapattu competition
News Summary - KSK Salala organized a mappilapattu competition
Next Story