ചിത്രയുടെ പിറന്നാളിന് പ്രവാസലോകത്ത് സ്നേഹസമ്മാനം
text_fieldsമസ്കത്ത്: പാട്ടുകൊണ്ട് പാലാഴി തീർത്ത ഗായിക ചിത്രയുടെ അറുപതാം പിറന്നാളിന് മസ്കത്തിലെ ഒരു കൂട്ടം കലാകാരന്മാർ പുറത്തിറക്കിയ വാനമ്പാടി എന്ന മ്യൂസിക്കൽ ആൽബം ശ്രദ്ധേയമാകുന്നു. ചിത്രയുടെ പാട്ടിന്റെ നാൾവഴികൾ ചേർത്ത് പുറത്തിറക്കിയതാണ് ആൽബം. R4U മീഡിയ ബാനറാണ് വാനമ്പാടി നിർമിച്ചിരിക്കുന്നത്.
സംവിധാനം റിയാസ് വലിയകത്ത് രചന അക്ബർ തന്നിയാം. മ്യൂസിക് സാദത്ത് വലപ്പാട്. എയ്ഞ്ചൽ മരിയ തോമസാണ് ഗാനം ആലപിച്ചിരിക്കുന്നത്. കെ.സി. അരുൺ (കാമറ), എസ്.ജെ. ശ്രീജിത്ത് (എഡിറ്റിങ്), കമറുദ്ദീൻ കീച്ചേരി (പശ്ചാത്തല സംഗീതം), വിൻസെന്റ് (മിക്സിങ്) എന്നിവരാണ് അണിയറയിൽ പ്രവർത്തിച്ചിരിക്കുന്ന മറ്റുള്ളവർ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

