ലോകത്തിെൻറ വേഗതക്കൊപ്പം സംഗീതത്തിെൻറ വേഗവും വർധിച്ചു –കൃഷ്ണചന്ദ്രൻ
text_fieldsമസ്കത്ത്: ലോകത്തിെൻറ വേഗംകൂടിയത് അനുസരിച്ച് സംഗീതത്തിെൻറ വേഗവും വർധിച്ചെന്നും എന്നാൽ അതുകൊണ്ട് പറയത്തക്ക വലിയ പ്രശ്നങ്ങൾ ഒന്നും സംഭവിച്ചിട്ടില്ലെന്നും പ്രശസ്ത പിന്നണി ഗായകനും നടനുമായ കൃഷ്ണചന്ദ്രൻ അഭിപ്രായപ്പെട്ടു. മസ്കത്തിലെ സംഗീത ആസ്വാദകരുടെ കുടുംബ കൂട്ടായ്മയായ ‘മധുരിമ’യുടെ ഒന്നാം വാർഷികാഘോഷത്തിൽ പങ്കെടുക്കാനാണ് കൃഷ്ണചന്ദ്രൻ ചലച്ചിത്ര നടിയും ഭാര്യയുമായ വനിതയോടൊപ്പം മസ്കത്തിൽ എത്തിയത്.
മലയാളികളുടെ ആർദ്രമായ വികാരങ്ങളെ തൊട്ടുണർത്തുന്ന ഗാനങ്ങളെ പുതുതലമുറക്ക് പരിചയപ്പെടുത്തുന്നതാകും ‘വെള്ളിച്ചില്ലം വിതറി’ എന്ന പരിപാടി. സാേങ്കതികവിദ്യ വികസിച്ചിട്ടില്ലാത്ത കാലത്ത് ദേവരാജൻ മാഷും ദക്ഷിണാമൂർത്തി സ്വാമികളും ബാബുക്കയുമെല്ലാം രൂപംനൽകിയ ഇൗ പാട്ടുകളെല്ലാം കാലത്തെ അതിജീവിച്ച് നിൽക്കുന്നതാണെന്നും കൃഷ്ണചന്ദ്രൻ പറഞ്ഞു.
ഒരുവർഷം മുമ്പ് മസ്കത്തിലെ സംഗീത ആസ്വാദകരായ 20 കുടുംബങ്ങൾ ചേർന്നാണ് മധുരിമ കൂട്ടായ്മ ആരംഭിച്ചത്. മലയാള ചലച്ചിത്രഗാന രംഗത്തെ സമ്പന്നമായ ഭൂതകാലത്തെ പുതിയ തലമുറയെ ഓർമപ്പെടുത്താനും അതോടൊപ്പം കുടുംബങ്ങളിൽ ഊഷ്മളബന്ധം ഊട്ടിയുറപ്പിക്കാനുമാണ് കൂട്ടായ്മ ആരംഭിച്ചത് എന്ന് കൂട്ടായ്മയുടെ തലവൻ ഡോക്ടർ റെജികുമാർ പറഞ്ഞു. സമാനമനസ്കരായ കുടുംബങ്ങളെ ഈ കൂട്ടായ്മയിലേക്ക് ക്ഷണിക്കുന്നതായും അദ്ദേഹം പറഞ്ഞു. സംഗീത പരിപാടികളിൽ പുതിയ ഗാനങ്ങൾക്കാണ് ആവശ്യക്കാരെങ്കിലും പഴയകാല ഗാനങ്ങൾക്ക് ഇന്നും ഏറെ ആസ്വാദകരുണ്ടെന്ന് പരിപാടിയിൽ പങ്കെടുക്കുന്ന പിന്നണി ഗായിക സരിത രാജീവ് അഭിപ്രായപ്പെട്ടു.
വെള്ളിയാഴ്ച വൈകീട്ട് ആറിന് അൽ ഫലാജ് ഹോട്ടൽ ഗ്രാൻഡ് ഹാളിൽ ആരംഭിക്കുന്ന പരിപാടിയിൽ ഗായകൻ കൃഷ്ണ ചന്ദ്രന് പുറമെ പിന്നണി ഗായിക സരിത രാജീവും കൂട്ടായ്മയിലെ അഞ്ചു ഗായകരും പങ്കെടുക്കും. അംഗങ്ങളുടെ നൃത്ത പരിപാടിയും ഉണ്ടാകും. പരിപാടിക്ക് പ്രവേശനം സൗജന്യമായിരിക്കും. മുരളി നായർ, വി.െക. രാജൻ, വിനോദ്, വനിതാ വിഭാഗം കോഒാഡിനേറ്റർ അനിത രാജൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
