കോഴിക്കോട് തെക്കേപ്പുറം ഒമാൻ ഈദ് കുടുംബ സംഗമം
text_fieldsമസ്കത്ത്: കോഴിക്കോട് തെക്കേപ്പുറം ഒമാൻ യൂനിറ്റിന്റെ ആഭിമുഖ്യത്തിൽ ഈദ് കുടുംബ സംഗമം സംഘടിപ്പിച്ചു. ഒമാനിലെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്യുന്ന തെക്കേപ്പുറം കൂട്ടായ്മയിലെ അംഗങ്ങൾ കുടുംബസമേതം പരിപാടിയിൽ പങ്കെടുത്തു. സംഗമത്തിന്റെ ഭാഗമായി വിവിധ വിനോദ പരിപാടികൾ, കളികൾ, മത്സരങ്ങൾ എന്നിവ അരങ്ങേറി. വിജയികൾക്ക് സമ്മാനം കൈമാറി.
മുതിർന്ന അംഗവും സാമൂഹിക-സാംസ്‌കാരിക രംഗങ്ങളിലെ സജീവ സാന്നിധ്യവുമായ ഡോ. സി.എൻ. നജീബ് മുഖ്യാതിഥിയായി. പ്രവാസി കൂട്ടായ്മകളെ ഒരുമിപ്പിക്കുന്നതിൽ അദ്ദേഹം നടത്തുന്ന പ്രവർത്തനങ്ങളെ ചടങ്ങിൽ പ്രശംസിച്ചു. കോർഡിനേറ്റർ ജുനൈസ് ഷേക്ക് വീട് നേതൃത്വം നൽകി. റൈസൽ കാതിയാരകം, ജുഹൈഫ് നടുവിലകം, ഫാസിൽ വാണിശ്ശേരി, അഫാൻ കത്യസ്സൻ വീട്, തഹസീർ തോപ്പിൽ എന്നിവർ സംസാരിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

