കോഴിക്കോട് സ്വദേശിയെ ഒമാനിൽ കാണാതായതായി പരാതി
text_fieldsഭാഗ്യേഷ്
മസ്കത്ത്: കോഴിക്കോട് രാമനാട്ടുകര സ്വദേശിയെ ഒമാനിൽ കാണാതായതായി പരാതി. മുഹ്സിൻ ഹൈദർ ദർവിഷ് (എം.എച്ച്.ഡി) കമ്പനിയുടെ, സുഹാർ ബ്രാഞ്ചിൽ ജോലി ചെയ്തിരുന്ന രാമനാട്ടുകര സ്വദേശി ഭാഗ്യേഷ് എന്നയാളെയാണ് ഡിസംബർ 30 മുതൽ സുഹാറിൽ നിന്ന് കാണാതായത്.
ജോലിക്കായി രാവിലെ താമസസ്ഥലത്ത് നിന്നും ഇറങ്ങിയ ഇയാൾ അന്നേദിവസം ജോലിസ്ഥലത്ത് എത്തിയിട്ടില്ലെന്ന് കമ്പനി അധികൃതർ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് റോയൽ ഒമാൻ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം പുരോഗമിക്കുന്നുണ്ട്. ഇദ്ദേഹത്തിന്റെ ബന്ധുക്കൾ ഒമാനിലെത്തി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ പോലീസ് സ്റ്റേഷനിലോ താഴെ നൽകിയിരിക്കുന്ന നമ്പറുകളിലോ ബന്ധപ്പെടണം. ഫോൺ: 94106365, 90941274, 7857 7440.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

