കോഴിക്കോട് സ്വദേശി സലാലയിൽ ഉറക്കത്തിൽ നിര്യാതനായി
text_fieldsബീരാൻ കുട്ടി (മുഹമ്മദ്)
സലാല: കോഴിക്കോട് ചെറുവാടി സ്വദേശി അസരികണ്ടി വീട്ടിൽ ബീരാൻ കുട്ടി എന്ന മുഹമ്മദ് (58) സലാലയിൽ നിര്യാതനായി. വെള്ളിയാഴ്ച രാത്രി ഉറങ്ങാൻ കിടന്ന ഇദ്ദേഹത്തെ ശനിയാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് മരണം. വർഷങ്ങളായി സലാല സെന്ററിൽ അൽ മിയാദ എന്ന സ്ഥാപനം നടത്തി വരുകയായിരുന്നു. 30 വർഷത്തിലധികമായി സലാലയിൽ ഉണ്ട്. ഭാര്യ: സറീന. മക്കൾ: മിൻഹാജ്, മിയാദ, മാഹിർ, അക്ബർ. സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമ നടപടികൾക്ക് ശേഷം നാട്ടിൽ കൊണ്ടുപോകുമെന്ന് കെ.എം.സി.സി ജനറൽ സെക്രട്ടറി റഷീദ് കൽപറ്റ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

