കോഴിക്കോട് ഡയസ്പോറ ഒമാന്റെ സോഫ്റ്റ് ലോഞ്ചിങ് നടന്നു
text_fieldsകോഴിക്കോട് ഡയസ്പോറ ഒമാൻ (കെ.ഡി.ഒ) സോഫ്റ്റ് ലോഞ്ചിങ് റൂവിയിലെ ഗോൾഡൻ തുലിപ് ഹോട്ടലിൽ നടന്നപ്പോൾ
മസ്കത്ത്: കോഴിക്കോട് ജില്ലക്കാരായ ഒമാനിലെ പ്രവാസികളുടെ ഓൺലൈൻ കൂട്ടായ്മയായ കോഴിക്കോട് ഡയസ്പോറ ഒമാൻ (കെ.ഡി.ഒ) സോഫ്റ്റ് ലോഞ്ചിങ്ങും ലോഗോ പ്രകാശനവും റൂവിയിലെ ഗോൾഡൻ തുലിപ് ഹോട്ടലിൽ നടന്നു.കെ.ഡി.ഒയുടെ നിയുക്ത ചെയർമാനും എക്സ്പ്രസ് ഫൗണ്ടേഷൻ ഫോർ ഓറിയന്റേഷൻ, റിസർച് ആൻഡ് ട്രെയിനിങ് ഇന്ത്യയുടെ ചെയർമാനുമായ സി.എം. നജീബ് ആദ്യ മെംബർഷിപ് മലബാർ ഗോൾഡിലെ റീജനൽ മാനേജർ നജീബിന് നൽകി ഉദ്ഘാടനം ചെയ്തു. ബിനീഷ് ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സുമിത്ത് കുമാർ കെ.ഡി.ഒയുടെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. മലബാർ ഗോൾഡ് റീജനൽ മാനേജർ നജീബ് കെ.ഡി.ഒയുടെ ഫൗണ്ടർ മെംബർമാരായ വിജയൻ കരുമാണ്ടി, ബിനീഷ് ബാലകൃഷ്ണൻ, പ്രസാദ് നമ്പ്യാർ, സിറാജ് (ഗോൾഡൻ മൂൺ), വി. ഹംസ, സി. ഹരീഷ് , ഫസൽ റഹ്മാൻ, മുഹമ്മദ് മുൻഷീർ, അബ്ദുൽ ഖാദർ, പി.എൻ. അനീസ്, ആരിഫ് ജാസ്മിൻ എന്നിവർക്ക് മെംബർഷിപ് നൽകി. ലോഗോ പ്രകാശനവും നടത്തി. കെ.ഡി.ഒയുടെ ഫേസ്ബുക്ക് പേജും ഓൺ ലൈൻ രജിസ്ട്രേഷനെപ്പറ്റിയും വിജയ്റാം വിശദീകരിച്ചു.
വിജയൻ കരുമാണ്ടി സ്വാഗതവും പ്രസാദ് നമ്പ്യാർ നന്ദിയും പറഞ്ഞു. കോഴിക്കോടിന്റെ സമ്പന്നമായ കലാസാംസ്കാരിക പൈതൃകം ആഘോഷിക്കുന്നതിനും അംഗങ്ങൾക്കിടയിൽ ബന്ധം വളർത്തുന്നതിനും വേണ്ടി ഒമാനിൽ താമസിക്കുന്ന കോഴിക്കോട് ജില്ലയിൽ നിന്നുള്ളവരുടെ ഒരു കൂട്ടായ്മയാണ് കെ.ഡി.ഒ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

