Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകോ​വി​ഡ്​ 19:...

കോ​വി​ഡ്​ 19: ഒ​മാ​നി​ൽ അ​ന്താ​രാ​ഷ്​​ട്ര സ​മ്മേ​ള​ന​ങ്ങ​ൾ​ക്കും പ​രി​പാ​ടി​ക​ൾ​ക്കും വി​ല​ക്ക്

text_fields
bookmark_border
കോ​വി​ഡ്​ 19: ഒ​മാ​നി​ൽ അ​ന്താ​രാ​ഷ്​​ട്ര സ​മ്മേ​ള​ന​ങ്ങ​ൾ​ക്കും പ​രി​പാ​ടി​ക​ൾ​ക്കും വി​ല​ക്ക്
cancel

മ​സ്​​ക​ത്ത്​: കോ​വി​ഡ്​ ബാ​ധ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഒ​മാ​നി​ൽ അ​ന്താ​രാ​ഷ്​​ട്ര സ​മ്മേ​ള​ന​ങ്ങ​ൾ​ക ്കും പ​രി​പാ​ടി​ക​ൾ​ക്കും വി​ല​ക്ക്. നി​ല​വി​ൽ ന​ട​ക്കാ​നി​രി​ക്കു​ന്ന പ​രി​പാ​ടി​ക​ൾ റ​ദ്ദാ​ക്കു​ക​യോ ന ീ​ട്ടി​വെ​ക്കു​ക​യോ ചെ​യ്യ​ണ​മെ​ന്ന്​ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം ശ​നി​യാ​ഴ്​​ച വൈ​കീ​ട്ട്​ അ​റി​യി​ച്ചു. ക ോ​വി​ഡ്​ രോ​ഗ​ബാ​ധ​യു​ടെ വ്യാ​പ​ന​മ​ട​ക്കം വി​ഷ​യ​ങ്ങ​ൾ അ​വ​ലോ​ക​നം ചെ​യ്യു​ന്ന​തി​നു​ള്ള ആ​രോ​ഗ്യ​മ ​ന്ത്രാ​ല​യം ടെ​ക്​​നി​ക്ക​ൽ ക​മ്മി​റ്റി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ്​ ന​ട​പ​ടി. ശ​നി​യാ​ഴ്​​ച ന​ട​ന്ന ക​മ്മി​റ്റി​യു​ടെ യോ​ഗം പ്രാ​ദേ​ശി​ക ത​ല​ത്തി​ലും ആ​ഗോ​ള ത​ല​ത്തി​ലു​മു​ള്ള രോ​ഗ​ത്തി​​െൻറ വ്യാ​പ​നം അ​വ​ലോ​ക​നം ചെ​യ്​​തു.

നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ രാ​ജ്യ​ത്തി​നു​ പു​റ​ത്തു​നി​ന്ന്​ അ​തി​ഥി​ക​ൾ വ​രു​ന്ന സ​മ്മേ​ള​ന​ങ്ങ​ൾ, പ​രി​പാ​ടി​ക​ൾ, ഒ​ത്തു​ചേ​ര​ലു​ക​ൾ എ​ന്നി​വ റ​ദ്ദാ​ക്കാ​നോ മാ​റ്റി​വെ​ക്കാ​നോ ആ​ണ്​ ക​മ്മി​റ്റി നി​ർ​ദേ​ശം ന​ൽ​കി​യ​തെ​ന്ന്​ സ​ർ​ക്കു​ല​റി​ൽ പ​റ​യു​ന്നു. പ​െ​ങ്ക​ടു​ക്കു​ന്ന രാ​ജ്യ​ങ്ങ​ളോ അ​തി​ഥി​ക​ളു​ടെ എ​ണ്ണ​മോ ക​ണ​ക്കി​ലെ​ടു​ക്കാ​തെ എ​ല്ലാ​ത്ത​ത​ര​ത്തി​ലു​മു​ള്ള പ​രി​പാ​ടി​ക​ൾ​ക്ക്​ ഇ​നി​യൊ​രു അ​റി​യി​പ്പ്​ ഉ​ണ്ടാ​കു​ന്ന​തു​വ​രെ ഇൗ ​നി​ർ​ദേ​ശം ബാ​ധ​ക​മാ​യി​രി​ക്കും. ക​മ്മി​റ്റി തു​ട​ർ​ന്നും രോ​ഗ സാ​ഹ​ച​ര്യ​ങ്ങ​ൾ അ​വ​ലോ​ക​നം ചെ​യ്യു​മെ​ന്നും പ്രാ​ദേ​ശി​ക ത​ല​ത്തി​ലും അ​ന്താ​രാ​ഷ്​​ട്ര ത​ല​ത്തി​ലു​മു​ള്ള കാ​ര്യ​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ത്ത്​ നി​യ​ന്ത്ര​ണ​ങ്ങ​ൾ പു​ന​ര​വ​ലോ​ക​നം ചെ​യ്യു​മെ​ന്നും സ​ർ​ക്കു​ല​റി​ൽ പ​റ​യു​ന്നു.

വി​ദ്യാ​ഭ്യാ​സ സ്​​ഥാ​പ​ന​ങ്ങ​ൾ​ക്ക്​ അ​നു​മ​തി​യി​ല്ലാ​തെ അ​വ​ധി ന​ൽ​ക​രു​തെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം മ​റ്റൊ​രു സ​ർ​ക്കു​ല​റി​ൽ നി​ർ​ദേ​ശി​ച്ചു. വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം, ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം, അ​ല്ലെ​ങ്കി​ൽ ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ർ എ​ന്നി​വ​രു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ച ശേ​ഷ​മേ അ​വ​ധി ന​ൽ​കാ​ൻ പാ​ടു​ള്ളൂ. ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തെ​യും വി​വ​ര​മ​റി​യി​ക്ക​ണ​മെ​ന്ന്​ സ​ർ​ക്കു​ല​റി​ൽ പ​റ​യു​ന്നു. രോ​ഗ​ബാ​ധ സ്​​ഥി​രീ​ക​രി​ച്ച കേ​സു​ക​ളി​ൽ സാ​ഹ​ച​ര്യ​ങ്ങ​ൾ വി​ല​യി​രു​ത്തി വേ​ണം അ​വ​ധി ന​ൽ​കാ​ൻ. രോ​ഗ​ബാ​ധ സ്​​ഥി​രീ​ക​രി​ച്ച​വ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​രെ കു​റി​ച്ചും അ​ന്വേ​ഷ​ണം ന​ട​ത്ത​ണം.

രോ​ഗ​ബാ​ധ സ്​​ഥി​രീ​ക​രി​ച്ച​വ​രു​ടെ​യും ആ​ശു​പ​ത്രി​ക​ളി​ലും വീ​ടു​ക​ളി​ലും പ​ര​സ​മ്പ​ർ​ക്ക​മി​ല്ലാ​തെ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​വ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ൾ നി​രീ​ക്ഷി​ച്ചു​വ​രു​ക​യാ​ണെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. രോ​ഗ​ബാ​ധ സ്​​ഥി​രീ​ക​രി​ച്ച​വ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​ർ 24441999 എ​ന്ന ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​​െൻറ കോ​ൺ​ടാ​ക്​​ട്​ സ​െൻറ​റി​ൽ ബ​ന്ധ​പ്പെ​ട​ണം. ഉൗ​ഹാ​പോ​ഹ​ങ്ങ​ൾ​ക്ക്​ ഒ​രി​ക്ക​ലും ചെ​വി​കൊ​ടു​ക്ക​രു​തെ​ന്നും മ​ന്ത്രാ​ല​യം നി​ർ​ദേ​ശി​ച്ചു. മ​ന്ത്രാ​ല​യ​ത്തി​​െൻറ തീ​രു​മാ​നം മ​ല​യാ​ളി കൂ​ട്ടാ​യ്​​മ​ക​ൾ അ​ട​ക്കം ന​ട​ത്താ​നി​രി​ക്കു​ന്ന പ​രി​പാ​ടി​ക​ളെ ബാ​ധി​ക്കു​മെ​ന്ന്​ ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു. നാ​ട്ടി​ൽ​നി​ന്നു​ള്ള ക​ലാ​കാ​ര​ന്മാ​ർ പ​െ​ങ്ക​ടു​ക്കു​ന്ന ഒ​ന്നി​ല​ധി​കം സ്​​റ്റേ​ജ്​ പ​രി​പാ​ടി​ക​ൾ വ​രു​ന്ന ആ​ഴ്​​ച​ക​ളി​ൽ ന​ട​ക്കാ​നി​രി​ക്കു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf news#Covid19
News Summary - kovid19-oman-gulf news
Next Story