ഒമാനിൽ 172 പേർക്കുകൂടി കോവിഡ്; 157 പേർക്കുകൂടി രോഗം ഭേദമായി
text_fieldsമസ്കത്ത്: ഒമാനിൽ 172 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ മൊത്തം രോഗികളുടെ എണ്ണം 1,30,780 ആയി. 157 പേർക്കുകൂടി രോഗം ഭേദമായി. 1,23,024 പേരാണ് രോഗമുക്തരായത്. പുതിയ മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. 1508 പേരാണ് ഇതുവരെ മരിച്ചത്. മരിച്ചവരിൽ 1125 പേർ സ്വദേശികളും 383 പേർ വിദേശികളുമാണ്. 11 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
56 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതിൽ 23 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. പുതിയ രോഗികളിൽ 120 പേരും മസ്കത്ത് ഗവർണറേറ്റിലാണ്. മസ്കത്ത്-36, സീബ്-35, ബോഷർ-34, മത്ര-12, അമിറാത്ത്-മൂന്ന് എന്നിങ്ങനെയാണ് വിലായത്തുകളിലെ രോഗികളുടെ എണ്ണം. അടുത്ത സ്ഥാനങ്ങളിലുള്ള ദോഫാർ, വടക്കൻ ഗവർണറേറ്റുകളിൽ 15 പേർക്കു വീതവും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

