Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസംരക്ഷണ ഉപകരണങ്ങളുടെ...

സംരക്ഷണ ഉപകരണങ്ങളുടെ നിർമാണം ഒമാനിൽ ആരംഭിച്ചു –മന്ത്രി

text_fields
bookmark_border
സംരക്ഷണ ഉപകരണങ്ങളുടെ നിർമാണം ഒമാനിൽ ആരംഭിച്ചു –മന്ത്രി
cancel
camera_alt?????? ???????????? ???????????????????????? ???? ????? ???????????????????? ??.??.? ????????????? ???????? ???????????? ??????

മസ്​കത്ത്​: മെഡിക്കൽ ഉപകരണങ്ങളും പരിശോധന കിറ്റുകളും ലഭ്യമാക്കുകയെന്നത്​ തുടർച്ചയായ വെല്ലുവിളിയാണെന്ന്​ ആ രോഗ്യ മന്ത്രി ഡോ. അൽ സഇൗദി വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഇവയുടെ പുതിയ സ്​റ്റോക്കുകൾ ചൈനയിൽനിന്ന്​ എത്തിക്കുന ്ന നടപടി നടന്നുവരുകയാണെന്നും മന്ത്രി പറഞ്ഞു. പരിശോധനക്ക്​ ഉപയോഗിക്കുന്ന മെഡിക്കൽ സൊല്യൂഷനുകളുടെ ഷിപ്​മ​ െൻറ്​ എത്തിച്ചിട്ടുണ്ട്​. ഇത്​ രാജ്യത്തെ ആരോഗ്യ സ്​ഥാപനങ്ങളിൽ വിതരണം ചെയ്യും. ഇതിനകം ചൈനയിൽനിന്ന്​ മെഡിക്കൽ ഉപകരണങ്ങളുടെ അഞ്ച്​ ഷിപ്​മ​െൻറുകളാണ്​ ലഭിച്ചതെന്നും ഡോ. അൽ സഇൗദി പറഞ്ഞു. സംരക്ഷണ മെഡിക്കൽ ഉപകരണങ്ങളുടെ (പി.പി.ഇ) നിർമാണം ഒമാൻ ആരംഭിച്ചതായും മന്ത്രി പറഞ്ഞു. മെഡിക്കൽ ആവശ്യങ്ങൾക്കുള്ള മുഖാവരണങ്ങൾ, സംരക്ഷിത വസ്​ത്രങ്ങൾ തുടങ്ങിയവയുടെ നിർമാണമാണ്​ ആരംഭിച്ചത്​. ആരോഗ്യ മന്ത്രാലയത്തി​​െൻറ കൈവശമുള്ള ഇത്തരം ഉപകരണങ്ങൾ നിലവിലെ സാഹചര്യം നേരിടാൻ പര്യാപ്​തമായതാണെന്നും മന്ത്രി പറഞ്ഞു.


മഹാമാരിയുടെ പശ്ചാത്തലത്തിൽ ആശുപത്രികളിൽ അടിയന്തരമല്ലാത്ത കേസുകളിൽ ഒൗട്ട്​പേഷ്യൻറ്​ സേവനം കുറച്ചിരിക്കുകയാണ്​. അതേസമയം അർബുദം, ഹൃദ്​രോഗം, ഡയാലിസിസ്​, പ്രമേഹം, ഗർഭം, പ്രസവം തുടങ്ങിയ വിഭാഗങ്ങളിലെ സേവനങ്ങൾ തടസ്സമില്ലാതെ ലഭ്യമാക്കുന്നുമുണ്ടെന്ന്​ മന്ത്രി പറഞ്ഞു. രോഗത്തി​​െൻറ സമൂഹ വ്യാപനം തടയാൻ കൃത്യമായ പദ്ധതികൾ ആവിഷ്​കരിച്ച്​ നടപ്പിൽ വരുത്തുകയാണ്​. ജനങ്ങൾ മന്ത്രാലയത്തി​​െൻറ നിർദേശങ്ങൾ അനുസരിക്കണം. ഗുരുതരമായ അസുഖങ്ങൾ ഉള്ളവർക്കും പ്രതിരോധ ശേഷിയെ ബാധിക്കുന്ന മരുന്നുകൾ കഴിക്കുന്നവർക്കും പ്രത്യേകം പരിചരണം നൽകണം. പ്രായമുള്ളവർ വീടുകളിൽതന്നെ കഴിയുന്നുവെന്ന്​ ഉറപ്പാക്കണം. കുടുംബാംഗങ്ങൾ തമ്മിൽ സാമൂഹിക അകലം പാലിക്കണം.
രോഗപരിശോധനയുടെ എണ്ണം വർധിച്ചുവരുകയാണെന്ന്​ വാർത്തസമ്മേളനത്തിൽ പ​െങ്കടുത്ത മന്ത്രാലയത്തിലെ ഡിസീസസ്​ സർവൈലൻസ്​ ആൻഡ്​​ കൺട്രോൾ വിഭാഗം ഡയറക്​ടർ ജനറൽ ഡോ. സൈഫ്​ അൽ അബ്​രി പറഞ്ഞു. ദേശീയതലത്തിൽ പരിശോധന വ്യാപിപ്പിക്കും. അടുത്ത രണ്ടാഴ്​ചക്കുള്ളിൽ പരിശോധനക്ക്​ പുതിയ രീതികൾ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.


മസ്​കത്ത്​, സീബ്​, ബോഷർ, മത്ര എന്നിവിടങ്ങളിലാണ്​ കൂടുതൽ രോഗബാധിതരും. രോഗത്തി​​െൻറ സാമൂഹിക വ്യാപനം ഏറ്റവും ഉയർന്ന തോതിലുള്ളത്​ മത്രയിലാണ്​. രോഗലക്ഷണങ്ങളില്ലാത്തവർക്കുള്ള പരിശോധന ഇതുവരെ ആരംഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യ മന്ത്രാലയത്തി​​െൻറ പ്രവർത്തനം സുഗമമാക്കുന്നതി​​െൻറ ഭാഗമായാണ്​ മത്രയിൽ ലോക്ഡൗൺ ഏർപ്പെടുത്തിയത്​. വർധിക്കുന്ന കോവിഡ്​ രോഗികളെ ഉൾക്കൊള്ളാൻ ഒമാനിലെ ആരോഗ്യ സ്​ഥാപനങ്ങൾ പര്യാപ്​തമാണെന്നും ഡോ. അൽ അബ്​രി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news#Covid19
News Summary - kovid-oman-oman news-gulf news
Next Story