മസ്കത്ത്: തലസ്ഥാന ഗവർണറേറ്റിന് പുറത്തും കോവിഡ് രോഗബാധിതരുടെ എണ്ണം ക്രമമ ായി ഉയരുന്നു. തെക്കൻ ബാത്തിനയിലും തെക്ക്-വടക്ക് ശർഖിയയിലുമാണ് കഴിഞ്ഞ ദിവസങ്ങളിലായി രോഗികളുടെ എണ്ണത്തിൽ കാര്യമായ വർധന രേഖപ്പെടുത്തിയത്. ബുധനാഴ്ചയിലെ റിപ്പോർട്ട് പ്രകാരം തെക്കൻ ബാത്തിനയിൽ കോവിഡ് സ്ഥിരീകരിച്ചവർ 46 ആണ്. ഇതിൽ 12 േപർ സുഖപ്പെട്ടു. തെക്കൻ ശർഖിയയിൽ 15 പേരിലാണ് കോവിഡ് ബാധ കണ്ടെത്തിയത്. ഇതിൽ ഒരാൾ മാത്രമാണ് സുഖപ്പെട്ടത്. വടക്കൻ ശർഖിയയിൽ 12 രോഗബാധിതരാണ് ഉള്ളത്. ഇവിടെ ആരും സുഖപ്പെട്ടിട്ടില്ല.
ബുധനാഴ്ച രോഗം സ്ഥിരീകരിച്ച 97 പേരിൽ 86 പേരും മസ്കത്ത് മേഖലയിൽ നിന്നുള്ളവരാണ്. ഇതോടെ ഇവിടെ വൈറസ് ബാധ സ്ഥിരീകരിച്ചവർ 744 ആയി. ഇതിൽ 77 പേർ രോഗമുക്തരായി. മരിച്ച രണ്ടു വിദേശികളടക്കം നാലുപേരും മസ്കത്തിൽ ചികിത്സയിലിരുന്നവരാണ്.
ദാഖിലിയ മേഖലയിൽ 44 പേരാണ് ൈവറസ് ബാധിതർ. ഇതിൽ 20 പേർ സുഖപ്പെട്ടു. മറ്റു മേഖലകളിൽ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെയും സുഖപ്പെട്ടവരുടെയും എണ്ണം ചുവടെ; വടക്കൻ ബാത്തിന-29, 17; ദോഫാർ -10, 2; അൽ ദാഹിറ- 3, 2; ബുറൈമി-4,0; മുസന്ദം-3,0.