Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഏറ്റവും പ്രായം കുറഞ്ഞ...

ഏറ്റവും പ്രായം കുറഞ്ഞ കോവിഡ്​ രോഗി സുഖം പ്രാപിച്ചു

text_fields
bookmark_border
ഏറ്റവും പ്രായം കുറഞ്ഞ കോവിഡ്​ രോഗി സുഖം പ്രാപിച്ചു
cancel

മ​സ്​​ക​ത്ത്​: രാ​ജ്യ​ത്തെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ കോ​വി​ഡ്​​രോ​ഗി സു​ഖം​പ്രാ​പി​ച്ച​താ​യി ആ​രോ​ഗ് യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. 18 മാ​സം പ്രാ​യ​മാ​യ കു​ഞ്ഞി​നെ​യാ​ണ്​ റോ​യ​ൽ ആ​ശു​പ​ത്രി​യി​ൽ​നി​ന്ന്​ ഡി​സ ്​​ചാ​ർ​ജ്​ ചെ​യ്​​ത​ത്. ര​ക്ഷി​താ​ക്ക​ളി​ൽ ഒ​രാ​ളി​ൽ​നി​ന്നാ​ണ്​ കു​ഞ്ഞി​ന്​ രോ​ഗം പി​ടി​കൂ​ടി​യ​ത്. റോ​യ​ൽ ആ​ശു​പ​ത്രി പീ​ഡി​യാ​ട്രി​ക്​ വാ​ർ​ഡി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന കു​ട്ടി​ക്ക്​ ശ്വാ​സ​പ്ര​ശ്​​ന​ങ്ങ​ളും ചെ​റി​യ തോ​തി​ലു​ള്ള ചു​മ​യു​മാ​ണ്​ ഉ​ണ്ടാ​യി​രു​ന്ന​ത്. കു​ട്ടി​യു​ടെ ആ​രോ​ഗ്യ​നി​ല ഭ​ദ്ര​മാ​യ അ​വ​സ്​​ഥ​യി​ലാ​ണെ​ന്ന്​ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം പ​ത്ര​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. രോ​ഗ​ത്തി​​െൻറ സ​മൂ​ഹ വ്യാ​പ​നം ക​ണ​ക്കി​ലെ​ടു​ത്ത്​ എ​ല്ലാ​വ​രും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന്​ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം നി​ർ​ദേ​ശി​ച്ചു. കു​ട്ടി​ക​ളു​ടെ​യും മു​തി​ർ​ന്ന​വ​രു​ടെ​യും ആ​രോ​ഗ്യ​നി​ല ഒ​രു കാ​ര​ണ​വ​ശാ​ലും അ​പ​ക​ട​ത്തി​ലാ​ക്ക​രു​ത്.
രോ​ഗ​ബാ​ധി​ത​ർ ​െഎ​സൊ​ലേ​ഷ​ൻ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ കൃ​ത്യ​മാ​യി പാ​ലി​ക്ക​ണം.


ടോ​യ്​​ല​റ്റ്​ സം​വി​ധാ​ന​ത്തോ​ടെ​യു​ള്ള മു​റി​യാ​ണ്​ ഇ​തി​നാ​യി തി​ര​ഞ്ഞെ​ടു​ക്കേ​ണ്ട​ത്. ​െഎ​സൊ​ലേ​ഷ​നി​ലു​ള​ള വ്യ​ക്​​തി​ക്ക്​ മു​റി​ക്ക്​ പു​റ​ത്തു​നി​ന്നാ​ണ്​ ഭ​ക്ഷ​ണം ന​ൽ​കേ​ണ്ട​ത്. കൈ​ക​ൾ എ​പ്പോ​ഴും വെ​ള്ള​വും സോ​പ്പും ഉ​പ​യോ​ഗി​ച്ച്​ ക​ഴു​ക​ണം. കൈ​കൊ​ണ്ട്​ മു​ഖ​വും മൂ​ക്കും വാ​യും ക​ണ്ണു​മൊ​ന്നും തൊ​ട​രു​ത്. തു​മ്മു​േ​മ്പാ​ഴും ചു​മ​ക്കു​േ​മ്പാ​ഴും ആ​രോ​ഗ്യ​ക​ര​മാ​യ ശീ​ല​ങ്ങ​ൾ പാ​ലി​ക്ക​ണം. സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ന്ന​തു​​സം​ബ​ന്ധി​ച്ച്​ സു​പ്രീം ക​മ്മി​റ്റി​യും ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​വും ന​ൽ​കി​യി​ട്ടു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ പൂ​ർ​ണ​മാ​യി പാ​ലി​ക്ക​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf news#Covid19
News Summary - kovid-oman-gulf news
Next Story