കോവിഡ്: ഒമാനിൽ സുഖം പ്രാപിച്ചത് 29 പേർ
text_fieldsമസ്കത്ത്: ഒമാനിൽ 12 പേർക്കുകൂടി തിങ്കളാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ, മൊ ത്തം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 179 ആയി ഉയർന്നു. ഇതിൽ 29 പേർ ഇതിനകം സുഖം പ്രാപിച്ചിട ്ടുണ്ട്. വിവിധ ഗവർണറേറ്റുകളിലായി 150 പേരാണ് ഇപ്പോൾ അസുഖ ബാധിതരായി ഉള്ളതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. മസ്കത്തിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 126 ആയി ഉയർന്നു. ഇതിൽ 18 പേർ രോഗമുക്തരായി. വടക്കൻ ബാത്തിനയും ദാഖിലിയയുമാണ് തൊട്ടുപിന്നിൽ. വടക്കൻ ബാത്തിനയിൽ 17 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മൂന്നുപേർ രോഗമുക്തി നേടിയിട്ടുണ്ട്. ദാഖിലിയയിൽ വൈറസ് ബാധിതരായ 17 പേരിൽ ഏഴുപേർക്ക് രോഗമുക്തി ലഭിച്ചു. തെക്കൻ ബാത്തിനയിൽ എട്ടുപേരും ദോഫാറിൽ ഏഴുപേരും ദാഹിറയിൽ രണ്ടുപേരും ബുറൈമിയിൽ ഒരാളും അസുഖബാധിതനാണ്. തെക്കൻ ശർഖിയയിൽ വൈറസ് ബാധിതനായ ഒരാൾക്ക് സുഖപ്പെട്ടു.
23 കോവിഡ് ബാധിതരാണ് ആശുപത്രികളിലെ െഎസൊലേഷൻ സംവിധാനങ്ങളിൽ ഉള്ളതെന്ന് ആരോഗ്യമന്ത്രി കഴിഞ്ഞദിവസം ടെലിവിഷൻ അഭിമുഖത്തിൽ പറഞ്ഞിരുന്നു. തീവ്ര പരിചരണ വിഭാഗത്തിലുള്ള മൂന്നു പേർ ഉൾപ്പെടെയാണിത്. ഇതുവരെ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ബാക്കിയുള്ളവർക്ക് വീടുകളിലും ഹോട്ടലുകളിലുമായി ഒരുക്കിയിട്ടുള്ള െഎസൊലേഷൻ സംവിധാനമാണ് ലഭ്യമാക്കിയിട്ടുള്ളത്. ഒമാനിൽ കൂടുതൽ രോഗികളും 16നും 59നുമിടയിൽ പ്രായമുള്ളവരാണ്. നിലവിൽ 12,642 പേർ വീടുകളിൽ സമ്പർക്ക വിലക്കിലാണെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. 1713 പേർ വിവിധ ആശുപത്രികളിലും മറ്റുമായി ഉണ്ട്. വരും ദിവസങ്ങളിൽ രോഗികളുടെ എണ്ണം ഉയരാനാണ് സാധ്യതയെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. രോഗികളുടെ എണ്ണം ക്രമമായി ഉയരുകയാണ് സർക്കാറിെൻറ ലക്ഷ്യം. ഇതുവഴി ആശുപത്രികളിൽ പ്രവേശിപ്പിക്കുന്നതടക്കം കാര്യങ്ങൾ നിയന്ത്രിക്കാൻ സാധിക്കും. രോഗ വ്യാപനം മുന്നിൽക്കണ്ട് ജനുവരി പകുതി മുതൽക്കേ രാജ്യം ഒരുക്കങ്ങൾ ആരംഭിച്ചിരുന്നു. അതാണ് രോഗം ഇത്ര കണ്ട് നിയന്ത്രിക്കാൻ സാധിച്ചത്. അല്ലാത്ത പക്ഷം രോഗികളുടെ എണ്ണം 20,000ത്തിൽ എത്തുമായിരുന്നെന്നും മന്ത്രി പറഞ്ഞു.
വീടുകളിൽ െഎസൊലേഷൻ സംവിധാനങ്ങൾ ഒരുക്കലാണ് പകർച്ചവ്യാധികളെ നേരിടാൻ നല്ല മാർഗം. മുൻകാലങ്ങളിൽ ഇത് ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ആശുപത്രികളിലും മറ്റും െഎസൊലേഷനിൽ പ്രവേശിപ്പിക്കുന്നവർ മാർഗനിർദേശങ്ങൾ പാലിക്കുന്നില്ലെങ്കിൽ രോഗം കൂടുതൽ പടരാൻ വഴിയൊരുക്കും. അതേസമയം, െഎസൊലേഷനിലും സമ്പർക്കവിലക്കിലും കഴിയുന്ന ചിലർ സർക്കാർ നൽകുന്ന മാർഗനിർദേശങ്ങൾ പാലിക്കുന്നില്ലെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. ടോയ്ലറ്റ് സൗകര്യത്തോടെയുള്ള വായുസഞ്ചാരമുള്ള മുറിയാണ് ഇവർക്കായി ഒരുക്കേണ്ടത്. ഇവർക്കുള്ള ഭക്ഷണം മാർഗനിർദേശങ്ങൾ പ്രകാരം പുറത്തുനിന്നാണ് നൽകേണ്ടത്. രോഗബാധ തടയാനുള്ള ഏറ്റവും നല്ല വഴി സാമൂഹിക അകലം പാലിക്കലാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. പ്രായമുള്ളവരും ഗുരുതര അസുഖ ബാധിതരും കർശനമായും വീടുകളിൽതന്നെ തുടരണം.
വൈറസ് ഇവരെ ഗുരുതരമായി ബാധിക്കുമെന്നതിനാലാണിത്. എന്നിരുന്നാലും എല്ലാ പ്രായക്കാരും ജാഗ്രത പുലർത്തണം. ശ്വാസകോശ രോഗങ്ങളുള്ളവർക്കും പ്രത്യേകം കരുതൽ വേണം. ഇവർ വീടുകളിൽനിന്ന് പുറത്തിറങ്ങരുത്. രോഗം എന്നത്തേക്ക് നിയന്ത്രിക്കാൻ കഴിയുമെന്ന കാര്യം ഇപ്പോൾ പ്രവചിക്കുക അസാധ്യമാണെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
