മസ്കത്ത്: ഒമാനിൽ രണ്ടു പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇറാനിലേക്ക് യാത്രച െയ്ത രണ്ടുപേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. വീടുകളിൽ പരസമ്പർക്കമില്ലാതെ ന ിരീക്ഷണത്തിൽ (ക്വാറൈൻറൻ) കഴിയുന്ന ഇരുവരുടെയും നില തൃപ്തികരമാണെന്ന് ആരോഗ്യ മ ന്ത്രാലയം തിങ്കളാഴ്ച വൈകീട്ട് പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. പുതിയ കേസുകളോടെ ഒമാനിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 18 ആയി. ഇതിൽ 17 പേർ ഇറാനിലേക്ക് യാത്ര ചെയ്തവരും ഒരാൾ ഇറ്റലിയിലേക്ക് യാത്രചെയ്തയാളുമാണ്. ഇതിൽ ഒമ്പതു പേർക്ക് രോഗം പൂർണമായി ഭേദപ്പെട്ടിട്ടുണ്ട്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണെന്നും ആരോഗ്യ മന്ത്രാലയം വാർത്തക്കുറിപ്പിൽ അറിയിച്ചു.
ഒമാനിൽനിന്ന് ഇന്ത്യയിലെത്തിയ തമിഴ്നാട് സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചതായി കഴിഞ്ഞ ദിവസം റിപ്പോർട്ടുകളുണ്ടായിരുന്നു. സ്വദേശികളും വിദേശികളും ആരോഗ്യനിർദേശങ്ങൾ പൂർണമായി അനുസരിക്കണമെന്നും മന്ത്രാലയം അധികൃതർ ആവശ്യപ്പെട്ടു. ആവശ്യമെങ്കിൽ ക്വാറൈൻറൻ നടപടികൾക്ക് വിധേയരാകാനും സന്നദ്ധത കാണിക്കണം. പൊതുപരിപാടികൾ ഒഴിവാക്കുകയും വേണം. അതേസമയം, സുൽത്താൻ ഖാബൂസ് സർവകലാശാലയിൽ കൊറോണ ബാധ സ്ഥിരീകരിച്ചതായ പ്രചാരണങ്ങൾ വാസ്തവ വിരുദ്ധമാണെന്ന് സർവകലാശാല അധികൃതർ വാർത്തക്കുറിപ്പിൽ അറിയിച്ചു.
കാൾ സെൻറർ സന്ദർശിച്ചു
മസ്കത്ത്: കോവിഡ്-19 രോഗബാധയുടെ വ്യാപനം മുൻനിർത്തി ആരോഗ്യ മന്ത്രാലയം സ്ഥാപിച്ച കാൾ സെൻറർ ആരോഗ്യമന്ത്രി ഡോ. അഹമ്മദ് ബിൻ മുഹമ്മദ് ബിൻ ഒബൈദ് അൽ സഇൗദി സന്ദർശിച്ചു. രോഗബാധ സംബന്ധിച്ച ബോധവത്കരണത്തിന് കാൾ സെൻറർ വഹിക്കുന്ന പങ്കിനെ ആരോഗ്യ മന്ത്രി പ്രകീർത്തിച്ചു. ഫെബ്രുവരി 25നാണ് ദിവസം മുഴുവൻ പ്രവർത്തിക്കുന്ന കാൾ സെൻറർ സ്ഥാപിച്ചത്. ഇതുവരെ നാലായിരത്തോളം കാളുകളാണ് കാൾ സെൻററിൽ ലഭിച്ചത്.