18 വയസ്സിൽ താഴെയുള്ളവരിൽ കോവിഡ് അപൂർവം
text_fieldsമസ്കത്ത്: 18 വയസ്സിൽ താഴെയുള്ളവരിൽ കൊേറാണ വൈറസ് (കോവിഡ്് -19) ബാധിക്കാനുള്ള സാധ് യത കുറവാണെന്ന് ആരോഗ്യ വിദഗ്ധൻ. ലഭ്യമാകുന്ന സൂചന പ്രകാരമാണ് ഇൗ നിഗമനത്തിൽ എ ത്തുന്നതെന്ന് ഡെന്മാര്ക്കിലെ ആര്‍ഹുസ് സർവകലാശാല സാംക്രമിക രോഗവിദഗ്ധനും ഒമാന്‍ ആരോഗ്യ മന്ത്രാലയത്തിലെ കണ്‍സള്‍ട്ടൻറുമായ പ്രഫ. എസ്കില്ഡ് പീറ്റേഴ്സണ് പറഞ്ഞു. ഒമാനിൽ ഇപ്പോൾ നടന്നുെകാണ്ടിരിക്കുന്ന ക്വാറൈൻറൻ നടപടികൾ അന്താരാഷ്ട്ര നിലവാരത്തിലുള്ള പൊതുജനാരോഗ്യ നടപടിക്രമമാണെന്ന് അദ്ദേഹം വ്യക്തമാക്കി. രോഗബാധയുള്ള പ്രദേശങ്ങളിലെ ആളുകളുമായി ഇടപഴകിയതിനാൽ രോഗം ബാധിച്ചിരിക്കാൻ ഇടയുള്ളവരിൽനിന്നുള്ള അണുബാധ തടയുകയാണ് ലക്ഷ്യം. പുതിയ വൈറസായതിനാല്‍ അതെങ്ങനെ പെരുമാറുന്നു എന്ന് വിദഗ്ധര്‍ക്ക് കണ്ടുപിടിക്കേണ്ടതുണ്ട്. 14 ദിവസം എന്നത് സുരക്ഷിതമായ സമയമാണ്. ഈ സമയത്തിന് ശേഷം ഇത് പകരുന്നില്ല എന്ന് ഉറപ്പാണ്.
മൃഗങ്ങളിലൂടെയാകാം വൈറസ് മനുഷ്യരിൽ എത്തിയത്. സ്രവങ്ങളിലൂടെയും മറ്റുമാണ് പകരുന്നത്. ആര്‍ക്കും ബാധിക്കാം. സാര്‍സിനേക്കാളും മെര്‍സിനേക്കാളും വേഗത്തില്‍ കോവിഡ് പടരുന്നുണ്ട്. എന്നാലും അപായസാധ്യത കുറവാണ്. അതേസമയം, വയസ്സായവരില്‍ അപകടസാധ്യത കൂടുതലുമാണ്. പ്രായംകുറഞ്ഞവരില്‍ സുഖംപ്രാപിക്കല്‍ പ്രക്രിയ വേഗത്തിലാകുന്നു. കുഞ്ഞുങ്ങളില്‍ കൊവിഡ് -19 ബാധ അപൂര്‍വമാണ്. അതെന്തുകൊണ്ടാണെന്ന് പഠിക്കണം. ഗര്‍ഭിണിയില്‍നിന്ന് ഗര്‍ഭസ്ഥശിശുവിലേക്ക് കൈമാറ്റം ചെയ്യുന്നില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. ഒറ്റപ്പെട്ട കേസുകളുണ്ടാകാമെങ്കിലും പൊതുവില്‍ 18 വയസ്സിന് താഴെയുള്ളവരില്‍ വൈറസ് ബാധ അപൂര്‍വമാണ്.ജലദോഷവും പകര്‍ച്ചപ്പനിയും പോലെയാണ് വൈറസ് ബാധയുടെ ലക്ഷണങ്ങൾ. തുടക്കത്തില്‍ പകരുമെങ്കിലും വ്യാപന സമയത്ത് ശക്തി കുറയും. ജനങ്ങള്‍ കൂട്ടംകൂടുന്ന സ്ഥലങ്ങളിലേക്ക് പോകാതിരിക്കുക, സ്വരക്ഷക്കുള്ള നടപടിക്രമങ്ങള്‍ സ്വീകരിക്കുക തുടങ്ങിയവയൊക്കെ മുന്‍കരുതല്‍ നടപടികളാണ്.
ശൈത്യകാലമുള്ളിടത്താണ് കോവിഡ്ബാധയുണ്ടാകുന്നത്. ചൈന, ഇറാന്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളില്‍ ശൈത്യകാലമാണ്. വേനല്‍ക്കാലം വരുമ്പോള്‍ വ്യത്യാസമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍, വീണ്ടും വരുമോയെന്നത് ഇപ്പോള്‍ ഉറപ്പിച്ച് പറയാനാകില്ല. രോഗം ബാധിച്ച പ്രദേശത്തേക്കുള്ള യാത്ര ഒഴിവാക്കുകയല്ലാതെ മറ്റൊരു മാർഗമില്ല. വ്യക്തിശുചിത്വം പാലിക്കണം. കുട്ടികളും മുതിർന്നവരും ഇടവേളകളിൽ സാനിറ്റൈസറുകൾ ഉപയോഗിക്കുകയോ വെള്ളവും സോപ്പും ഉപയോഗിച്ച് കൈകൾ കഴുകുകയോ ചെയ്യുന്ന ശീലം വളർത്തിയെടുക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
