Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകോവിഡ്​: പുതിയ...

കോവിഡ്​: പുതിയ രോഗികൾ നൂറിൽ താഴെ

text_fields
bookmark_border
കോവിഡ്​: പുതിയ രോഗികൾ നൂറിൽ താഴെ
cancel

മ​സ്​​ക​ത്ത്​: ഒ​മാ​നി​ൽ പു​തു​താ​യി കോ​വി​ഡ്​ സ്​​ഥി​രീ​ക​രി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം കു​റ​യു​ന്നു. ബു​ധ​നാ​ഴ്​​ച 93 പേ​ർ​ക്കാ​ണ്​ പു​തു​താ​യി കോ​വി​ഡ്​ സ്​​ഥി​രീ​ക​രി​ച്ച​ത്.

ഏ​ഴു​മാ​സ​ത്തി​ന്​ ശേ​ഷ​മാ​ണ്​ ഒ​മാ​നി​ൽ പു​തി​യ രോ​ഗി​ക​ളു​ടെ എ​ണ്ണം ര​ണ്ട​ക്ക​ത്തി​ലേ​ക്ക്​ കു​റ​യു​ന്ന​ത്. 1,28,236 പേ​ർ​ക്കാ​ണ്​ ഇ​തു​വ​രെ കോ​വി​ഡ്​ സ്​​ഥി​രീ​ക​രി​ച്ച​ത്. 233 പേ​ർ​ക്ക്​ കൂ​ടി രോ​ഗം ഭേ​ദ​മാ​യി. 1,20,178 പേ​രാ​ണ്​ ഇ​തു​വ​രെ രോ​ഗ​മു​ക്​​ത​രാ​യ​ത്. ഒ​രാ​ൾ കൂ​ടി മ​രി​ച്ച​തോ​ടെ ആ​കെ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 1491 ആ​യി. മ​രി​ച്ച​വ​രി​ൽ 1113 പേ​ർ സ്വ​ദേ​ശി​ക​ളും 378 പേ​ർ വി​ദേ​ശി​ക​ളു​മാ​ണ്. എ​ട്ട്​ പേ​രെ കൂ​ടി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

77 പേ​രാ​ണ്​ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തി​ൽ 36 പേ​ർ തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​ണ്. പു​തി​യ രോ​ഗി​ക​ളി​ൽ 52 പേ​ർ മ​സ്​​ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റി​ലാ​ണ്. ദാ​ഖി​ലി​യ-10, വ​ട​ക്ക​ൻ ബാ​ത്തി​ന-​ആ​റ്, തെ​ക്ക​ൻ ബാ​ത്തി​ന-​അ​ഞ്ച്, ദാ​ഹി​റ-​അ​ഞ്ച്, ബു​റൈ​മി-​നാ​ല്, വ​ട​ക്ക​ൻ ശ​ർ​ഖി​യ-​മൂ​ന്ന്, ദോ​ഫാ​ർ-​മൂ​ന്ന്, തെ​ക്ക​ൻ ശ​ർ​ഖി​യ-​ര​ണ്ട്, അ​ൽ വു​സ്​​ത-​ര​ണ്ട്, മു​സ​ന്ദം-​ഒ​ന്ന്​ ​ എ​ന്നി​ങ്ങ​നെ​യാ​ണ്​ മ​റ്റ്​ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലെ രോ​ഗി​ക​ളു​ടെ എ​ണ്ണം. രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ലെ റെ​ക്കോ​ഡ്​ കു​റ​വി​നൊ​പ്പം ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​ക്ക​പ്പെ​ടു​ന്ന​വ​രു​ടെ എ​ണ്ണ​വും കു​റ​യു​ന്ന​ത്​ ആ​ശ്വാ​സ​ക​ര​മാ​ണ്.

കോ​വി​ഡ്​ വാ​ക്​​സി​െൻറ ആ​ദ്യ​ഘ​ട്ട​മാ​യു​ള്ള 15,600 ഡോ​സ്​ വാ​ക്​​സി​ൻ വ്യാ​ഴാ​ഴ്​​ച ഒ​മാ​നി​ലെ​ത്തും. ഞാ​യ​റാ​ഴ്​​ച മു​ത​ലാ​ണ്​ വാ​ക്​​സി​നേ​ഷ​ൻ കാ​മ്പ​യി​ൻ തു​ട​ങ്ങു​ക. വാ​ക്​​സി​നേ​ഷ​ൻ തു​ട​ങ്ങു​ന്ന​തോ​ടെ രോ​ഗ​വ്യാ​പ​ന​ത്തെ നി​യ​ന്ത്രി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ്​ അ​ധി​കൃ​ത​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Covid gulfCovid oman
Next Story