കോവിഡ് : ഒമാനിൽ അഞ്ചുപേർക്കുകൂടി രോഗമുക്തി
text_fieldsമസ്കത്ത്: രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരിൽ അഞ്ചുപേർകൂടി സുഖപ്പെട്ടു. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 34 ആയി ഉയർന്നു. ചൊവ്വാഴ്ച 13 പേർക്കുകൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 192 ആയി. മേഖല തലത്തിലെ കണക്കെടുക്കുേമ്പാൾ മസ്കത്താണ് മുന്നിൽ. ഇവിടെ 137 പേർക്ക് കോവിഡ് കണ്ടെത്തി. ദാഖിലിയയിലും വടക്കൻ ബാത്തിനയിലും 17 പേർ വീതവും തെക്കൻ ബാത്തിനയിൽ ഒമ്പത് പേരും ദോഫാറിൽ എട്ട് പേരും വൈറസ് ബാധിതരായി. ദാഹിറയിൽ രണ്ടുപേർക്കും തെക്കൻ ശർഖിയയിലും ബുറൈമിയിലും ഒാരോരുത്തർക്കും വൈറസ് ബാധ കണ്ടെത്തി.
സുഖപ്പെട്ടവരിൽ റോയൽ ആശുപത്രി തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലിരുന്ന 28കാരനും ഉൾപ്പെടും. ഒമാനിൽ ഗുരുതരാവസ്ഥയിലായ ആദ്യ കോവിഡ് ബാധിതനായിരുന്നു ഇദ്ദേഹം. ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം പുറത്തുവിട്ട കണക്കുപ്രകാരം ഇനി രണ്ടുപേർകൂടിയാണ് തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
