Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightറോഡ്​ മുറിച്ചു...

റോഡ്​ മുറിച്ചു കടക്കുന്നതിനിടെ വാഹനമിടിച്ച്​ കോട്ടയം സ്വദേശി മരിച്ചു

text_fields
bookmark_border
റോഡ്​ മുറിച്ചു കടക്കുന്നതിനിടെ വാഹനമിടിച്ച്​ കോട്ടയം സ്വദേശി മരിച്ചു
cancel

മസ്​കത്ത്​: റോഡ്​ മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച്​ കോട്ടയം സ്വദേശി മരിച്ചു. വെള്ളാവൂർ മണിമല കരിമ്പൻമാക്കൽ ബിജോ ജോസഫ്​ (46) ആണ്​ മരിച്ചത്​. കഴിഞ്ഞ 14നാണ്​ അപകടം സംഭവിച്ചത്​. സംഭവസ്​ഥലത്ത്​ വെച്ച്​ മരണം സംഭവിച്ചതായാണ്​ അറിയുന്നത്​.

ബിജോയെ കാൺമാനില്ലാത്തതിനെ തുടർന്ന്​ നടത്തിയ അന്വേഷണത്തിലാണ്​ ഖൗല ആശുപത്രി മോർച്ചറിയിൽ മൃതദേഹം കണ്ടെത്തിയത്​. ഗാലയിലെ ഹോട്ടലിൽ മാനേജർ വിസയിൽ ഇൗ വർഷം ആദ്യത്തിലാണ്​ ബിജോ ഒമാനിലെത്തിയത്​. മാർച്ച്​ 13നാണ്​ വിസ അടിച്ചത്​.

വിനീതയാണ്​ ഭാര്യ. മൂന്ന്​ പെൺമക്കളുണ്ട്​. മൃതദേഹം നാട്ടിൽ കൊണ്ടു പോകുന്നതിനുള്ള നടപടികൾ നടക്കുന്നു.

Show Full Article
TAGS:
Next Story