രക്തദാനവും ആരോഗ്യ പരിശോധന ക്യാമ്പുമായി കോട്ടയം പ്രവാസികൾ
text_fieldsകോട്ടയം ജില്ല പ്രവാസി അസോസിയേഷൻ കൂട്ടായ്മയുടെ നേതൃത്വത്തിൽ നടന്ന രക്തദാന
ക്യാമ്പിൽനിന്ന്
മസ്കത്ത്: രാജ്യത്തെ വർധിച്ചുവരുന്ന രക്തക്ഷാമം പരിഹരിക്കാനായി കോട്ടയം ജില്ല പ്രവാസി അസോസിയേഷൻ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഒമാൻ ബ്ലഡ് ബാങ്കുമായി സഹകരിച്ച് രക്തദാന ക്യാമ്പും അപ്പോളോ ഹോസ്പിറ്റലുമായി ചേർന്ന് സൗജന്യ ആരോഗ്യ പരിശോധനയും നടത്തി. ഏകദേശം 80ഓളം ആളുകൾ പങ്കെടുത്ത ഈ ഉദ്യമം വലിയ വിജയകരമായതിൽ സന്തോഷമുണ്ടെന്ന് പ്രസിഡന്റ് ബാബു തോമസ് പറഞ്ഞു.
പരിപാടിക്ക് സെക്രട്ടറി അനിലും മറ്റു എക്സിക്യൂട്ടിവ് അംഗങ്ങളും നേതൃത്വം നൽകി.
കോട്ടയം ജില്ലയിലുള്ള ഒമാനിലെ പ്രവാസികൾക്കെല്ലാം ഒത്തൊരുമിക്കാൻ വേണ്ടിയാണ് നാലു മാസം മുമ്പ് കോട്ടയം ജില്ല പ്രവാസി അസോസിയേഷൻ കൂട്ടായ്മക്ക് രൂപം നൽകിയത്. വരും ദിവസങ്ങളിൽ സാമൂഹിക പ്രതിബദ്ധതയുള്ള മറ്റു പരിപാടികൾ ഉണ്ടായിരിക്കുമെന്ന് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.
കൂട്ടായ്മയിൽ പങ്കാളിയാകാൻ 9978 0693 എന്ന നമ്പറിൽ ബന്ധപ്പെടണം.

