മസ്കത്ത് കോട്ടയം പ്രവാസി കൂട്ടായ്മ ഇഫ്താർ നടത്തി
text_fieldsഒമാനിലെ കോട്ടയം ഡിസ്ട്രിക്ട് പ്രവാസി അസോസിയേഷൻ നടത്തിയ ഇഫ്താർ സംഗമത്തിൽ മീഡിയവൺ റസിഡന്റ് മാനേജർ ഷക്കീൽ ഹസ്സന് ഉപഹാരം കൈമാറുന്നു
മസ്കത്ത്: ഒമാനിലെ കോട്ടയം ഡിസ്ട്രിക്ട് പ്രവാസി അസോസിയേഷൻ (കെ.ഡി.പി.എ) ഇഫ്താർ റൂവി സി.ബി.ഡിയിലുള്ള ടാലന്റ് സ്പേസിൽ നടന്നു.
കോട്ടയം പ്രവാസികളും സുഹൃത്തുക്കളും അവരുടെ കുടുംബവും മറ്റു സംഘടനകളുടെ പ്രതിനിധികളും പങ്കെടുത്തു. വനിത വിഭാഗം സെക്രട്ടറി സബിത സ്വാഗതം പറഞ്ഞു.
പ്രസിഡന്റ് ബാബു തോമസ് ഇഫ്താർ സ്നേഹസംഗമത്തിൽ പങ്കെടുത്തവരെ അഭിസംബോധനം ചെയ്തു. ഗൾഫ് മാധ്യമം-മീഡിയവൺ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗവും മീഡിയവൺ റസിഡന്റ് മാനേജറുമായ ഷക്കീൽ ഹസ്സൻ മുഖ്യ പ്രഭാഷണം നടത്തി. അദ്ദേഹത്തിന് ആദരവ് കൈമാറുകയും ചെയ്തു.
എക്സിക്യൂട്ടിവ് അംഗങ്ങളായ ജയൻ, പ്രിയരാജ്, ജാൻസ് അലക്സ്, രാഹുൽ, സുരേഷ്, ഹരിദാസ്, അരവിന്ദ് നായർ എന്നിവർ ഇഫ്താറിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

