കോസ്‌പെറ്റ് സ്മാർട്ട് വാച്ചുകൾ ഒമാൻ വിപണിയിൽ
text_fieldsമസ്കത്ത്: ലോകപ്രശസ്ത സ്മാർട്ട് വാച്ച് ബ്രാൻഡായ കോസ്‌പെറ്റ് (Kospet) ഒമാനിൽ പ്രവർത്തനമാരംഭിച്ചു. മസ്കത്തിലെ ക്രൗൺ പ്ലാസയിൽ നടന്ന വിപുലമായ ലോഞ്ച് ചടങ്ങിൽ അൽ സീബ് ടെക്‌നിക്കൽ എസ്റ്റാബ്ലിഷ്മെന്റ് (സാർകോ) എൽ.എൽ.സിയെ കോസ്‌പെറ്റ് സ്മാർട്ട് വാച്ചുകളുടെ ഒമാനിലെ ഏക വിതരണക്കാരയും പ്രഖ്യാപിച്ചു. വ്യവസായ രംഗത്തെ പ്രമുഖർ, റീട്ടെയിൽ പങ്കാളികൾ, മാധ്യമപ്രതിനിധികൾ, ഇൻഫ്ലുവൻസർമാർ തുടങ്ങിയവർ പങ്കെടുത്ത ചടങ്ങിൽ കോസ്‌പെറ്റിന്റെ ആധുനിക സ്മാർട്ട് വാച്ച് ശ്രേണി അവതരിപ്പിച്ചു.
‘ഒമാനിൽ ആഗോള ബ്രാൻഡുകൾ വിജയകരമായി വളർത്തിയ അനുഭവവും ശക്തമായ റീട്ടെയിൽ ശൃംഖലയും ഉള്ള സാർക്കോയാണ് കോസ്‌പെറ്റിന്റെ വളർച്ചക്ക് അനുയോജ്യമായ പങ്കാളിയെന്ന് ചടങ്ങിൽ സംസാരിച്ച കോസ്‌പെറ്റ് ഗ്ലോബൽ സെയിൽസ് ഡയറക്ടർ യങ് പറഞ്ഞു.
കൺസ്യുമർ ഇലക്ട്രോണിക്സ്, വാച്ചുകൾ, ലൈഫ്‌സ്റ്റൈൽ ബ്രാൻഡുകൾ എന്നിവയുടെ പ്രമുഖ വിതരണക്കാരും റീട്ടെയിലറുമായ സാർക്കോക്ക് ഒമാനിലുടനീളം റീട്ടെയിൽ–സർവീസ് നെറ്റ്‌വർക്കാണുള്ളത്. ദശകങ്ങളായി വിപണി നയിക്കുകയും ചെയ്തുവരുന്നു. കോസ്‌പെറ്റുമായുള്ള കരാറിന്റെ ഭാഗമായി ഇറക്കുമതി, വിപണനം, റീട്ടെയിൽ വിതരണം, വിൽപനാനന്തര സേവനം, ബ്രാൻഡ് വികസനം എന്നിവക്ക് സാർക്കോ നേതൃത്വം നൽകും.
“കോസ്‌പെറ്റ് സ്മാർട്ട് വാച്ചുകൾ ഒമാൻ വിപണിയിൽ അവതരിപ്പിക്കുന്നതിലും ബ്രാൻഡിന്റെ ഏക വിതരണക്കാരനായി തെരഞ്ഞെടുക്കപ്പെട്ടതിലും അഭിമാനമുണ്ടെന്ന് പങ്കാളിത്തത്തെക്കുറിച്ച് പ്രതികരിച്ച സാർക്കോ സി.ഇ.ഒ സഞ്ജീവ് ആവസ്തി പറഞ്ഞു. ഇന്നത്തെ ഉപഭോക്താക്കളുടെ ജീവിതശൈലിയും ഫിറ്റ്നസ് ആവശ്യങ്ങളും കൃത്യമായി പ്രതിഫലിപ്പിക്കുന്നതാണ് കോസ്‌പെറ്റിന്റെ ഉൽപന്ന ശ്രേണി. ഉയർന്ന നിലവാരമുള്ള നവീന ആഗോള ബ്രാൻഡുകൾ ഒമാനിലേക്ക് കൊണ്ടുവരണമെന്ന സാർക്കോയുടെ പരിശ്രമത്തിന്റെ ഭാഗമാണ് ഈ പങ്കാളിത്തമെന്നും അദ്ദേഹം പറഞ്ഞു.
കോസ്‌പെറ്റ് സ്മാർട്ട് വാച്ചുകൾ സാർക്കോയുടെ അംഗീകൃത റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ, രാജ്യത്തെ പ്രമുഖ ഇലക്ട്രോണിക്സ് സ്റ്റോറുകൾ, തിരഞ്ഞെടുത്ത ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾ എന്നിവ വഴി വിപണിയിലെത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
