കൊല്ലം സ്വദേശിയെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി
text_fieldsസൽമാൻ
മസ്കത്ത്: മലയാളി യുവാവിനെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി. കൊല്ലം കുളത്തൂപ്പുഴ സ്വദേശി സൽമാൻ ആണ് (28) മരിച്ചത്. ശനിയാഴ്ച വൈകീട്ടാണ് റൂവിയിലെ താമസസ്ഥലത്ത് മൃതദേഹം കണ്ടെത്തിയത്. മത്ര ഗോൾഡ്സൂഖിലെ കടയിൽ ജീവനക്കാരനായിരുന്നു. ശനിയാഴ്ച ജോലിക്ക് എത്താതിരുന്നതിനെ തുടർന്നും ഫോണിൽ വിളിച്ചിട്ട് കിട്ടാതിരുന്നതിനെ തുടർന്നും നടത്തിയ അന്വേഷണത്തിലാണ് മരണവിവരം അറിയുന്നത്. ഫിക്സ് രോഗ ബാധിതനായിരുന്നു. അവിവാഹിതനാണ്. മാതാവ് നേരത്തേ മരണപ്പെട്ടിരുന്നു. മൃതദേഹം പോലീസെത്തി മോർച്ചറിയിലേക്ക് മാറ്റി. നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.