Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകൊല്ലം പ്രവാസി...

കൊല്ലം പ്രവാസി അസോസിയേഷന്‍ രൂപവത്കരിച്ചു

text_fields
bookmark_border
കൊല്ലം പ്രവാസി അസോസിയേഷന്‍ രൂപവത്കരിച്ചു
cancel
camera_alt

കൊല്ലം പ്രവാസി അസോസിയേഷന്‍ ഭാരവാഹികൾ 

Listen to this Article

മ​സ്‌​ക​ത്ത്: കൊ​ല്ലം ജി​ല്ല സ്വ​ദേ​ശി​ക​ളാ​യ ഒ​മാ​നി​ലെ പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ സം​ഘ​ട​ന​യാ​യ കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍ നി​ല​വി​ല്‍ വ​ന്നു. റൂ​വി​യി​ല്‍ കൂ​ട്ടാ​യ്മ​യു​ടെ ആ​ദ്യ ഒ​ത്തു​കൂ​ട​ലും ഭ​ര​ണ സ​മി​തി തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ന്നു. സം​ഘ​ട​ന​യു​ടെ പ്ര​സി​ഡ​ന്റാ​യി കൃ​ഷ്ണേ​ന്തു​വി​നെ​യും ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​യി ഷ​ഹീ​ര്‍ അ​ഞ്ച​ലി​നെ​യും തി​ര​ഞ്ഞെ​ടു​ത്തു. ജാ​സ്മി​ന്‍ യൂ​സു​ഫാ​ണ്​ ട്ര​ഷ​റ​ർ. മ​റ്റു ഭാ​ര​വാ​ഹി​ക​ൾ: ര​തീ​ഷ്​ (വൈ​സ് പ്ര​സി.), ബി​ജു​മോ​ൻ (സെ​ക്ര.), ശ്രീ​ജി​ത്ത്, കൃ​ഷ്ണ​രാ​ജ്, പ​ത്മ​ച​ന്ദ്ര പ്ര​കാ​ശ്, സ​ജി​ത്ത്, റാ​ബി​യ (നി​ര്‍വാ​ഹ​ക സ​മി​തി അം​ഗം). ലോ​ഗോ ഇ​ന്ത്യ​ന്‍ സോ​ഷ്യ​ല്‍ ക്ല​ബ് മ​ല​യാ​ള വി​ഭാ​ഗം ക​ണ്‍വീ​ന​ര്‍ പി. ​ശ്രീ​കു​മാ​ര്‍ പ്ര​കാ​ശ​നം ചെ​യ്തു. ആ​ക്‌​സി​ഡ​ന്റ്സ് ആ​ൻ​ഡ്​ ഡി​മൈ​സ​സ് ഒ​മാ​ൻ, തൃ​ശൂ​ർ ഒ​മാ​ന്‍ ഓ​ര്‍ഗ​നൈ​സേ​ഷ​ന്‍ പ്ര​തി​നി​ധി​ക​ള്‍, ഫി​റോ​സ്, വാ​സു​ദേ​വ​ന്‍ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ഒ​മാ​നി​ലെ മു​ഴു​വ​ന്‍ കൊ​ല്ലം ജി​ല്ല സ്വ​ദേ​ശി​ക​ളു​ടെ ക്ഷേ​മ​ത്തി​നും ഉ​ന്ന​തി​ക്കും വേ​ണ്ടി പ്ര​വ​ര്‍ത്തി​ക്കു​ക എ​ന്ന​താ​ണ് കൂ​ട്ടാ​യ്മ​യു​ടെ മു​ഖ്യ ല​ക്ഷ്യം. അം​ഗ​ങ്ങ​ളു​ടെ ക​ല-​കാ​യി​ക അ​ഭി​രു​ചി​ക​ള്‍ ക​ണ്ടെ​ത്തി വേ​ദി​യൊ​രു​ക്കാ​നും കൂ​ട്ടാ​യ്മ ഉ​ദ്ദേ​ശി​ക്കു​ന്നു. ജാ​തി, മ​ത, രാ​ഷ്ട്രീ​യ​ത്തി​ന​തീ​ത​മാ​യി കൊ​ല്ലം പ്ര​വാ​സി​ക​ളു​ടെ ന​ന്മ​ക്ക് കൂ​ട്ടാ​യ്മ പ്ര​വ​ര്‍ത്തി​ക്കും.

ഇ​ന്ത്യ​ന്‍ എം​ബ​സി​യു​മാ​യ സ​ഹ​ക​രി​ച്ച് ആ​വ​ശ്യ​മു​ള്ള​വ​ര്‍ക്ക് വേ​ണ്ട സ​ഹാ​യ​ങ്ങ​ളും ര​ക്ത​ദാ​നം പോ​ലു​ള്ള സാ​മൂ​ഹി​ക പ്ര​വ​ര്‍ത്ത​ന​ങ്ങ​ളും ന​ട​ത്തും. 10, 12 പ​രീ​ക്ഷ​ക​ളി​ല്‍ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ര്‍ഥി​ക​ളെ അ​നു​മോ​ദി​ക്കു​ക​യും ചെ​യ്യും.കൂ​ട്ടാ​യ്മ​യു​മാ​യി ബ​ന്ധ​പ്പെ​ടാ​ൻ 97882245,95428146, 90558985 എ​ന്നീ ന​മ്പ​റു​ക​ളി​ൽ വി​ളി​ക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omannewsoman
News Summary - Kollam Pravasi Association was formed
Next Story