കൊല്ലം പ്രവാസി അസോസിയേഷന് ഓണാഘോഷം
text_fieldsകൊല്ലം പ്രവാസി അസോസിയേഷന് ഒമാന്റെ നേതൃത്വത്തില്‍
നടന്ന ഓണാഘോഷം ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് മലയാളം
വിഭാഗം കണ്‍വീനര്‍ ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു
മസ്കത്ത്: കൊല്ലം പ്രവാസി അസോസിയേഷന് ഒമാന്റെ നേതൃത്വത്തില്‍ ചിങ്ങനിലാവ് 2022 ഓണാഘോഷം നടന്നു. വിവിധ കലാ കായിക മത്സരങ്ങള്‍, വടംവലി, ഓണസദ്യ, ലേലംവിളി അടക്കം കേരള തനിമ അല്പംപോലും ചോര്‍ന്നുപോകാതെ ഓണാഘോഷം കൊണ്ടാടി.
ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് മലയാളം വിഭാഗം കണ്‍വീനര്‍ ശ്രീകുമാര്‍ ഭദ്രദീപം തെളിയിച്ച് പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. കേരള വിഭാഗം പ്രതിനിധി തങ്കംകവിരാജ്, മലബാര്‍ വിഭാഗം പ്രതിനിധി സിദ്ദീഖ് ഹസ്സന്, മാല്‍വാ വിഭാഗം പ്രതിനിധി അനില്‍, ആക്സിഡന്റ് ആൻഡ് ഡിമൈസസ് ചെയര്മാന് നജീബ് എന്നിവര്‍പങ്കെടുത്തു.
കഴിഞ്ഞ അധ്യയന വര്‍ഷം മികച്ച വിജയം നേടിയ കുട്ടികളെ ആദരിച്ചു.
മുന്നൂറിലധികം അംഗങ്ങളുള്ള കൊല്ലം സ്വദേശികളായ പ്രവാസികളുടെ കൂട്ടായ്മ നിരവധി സാമൂഹിക കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നതായി ഭാരവാഹികള്‍ പറഞ്ഞു. കുറഞ്ഞ നാളുകള്‍ക്കുള്ളില്‍ മികച്ച ഒരു സാമൂഹിക സംഘടനയായി വളരാന്‍ കൊല്ലം പ്രവാസി അസോസിയേഷന് കഴിഞ്ഞു എന്ന് പ്രസിഡന്റ് കൃഷ്ണേന്ദു പറഞ്ഞു. ജനറല്‍ സെക്രട്ടറി ഷഹീര്‍ അഞ്ചല്‍, ട്രഷറര്‍ ജാസ്മിന് യൂസുഫ്, വൈസ് പ്രസിഡന്റ് രതീഷ്, സെക്രട്ടറി ബിജു എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.

