Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകൊ​ല്ലം പ്ര​വാ​സി...

കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ക്രി​സ്മ​സ്, പു​തു​വ​ത്സ​രാ​ഘോ​ഷം

text_fields
bookmark_border
കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ക്രി​സ്മ​സ്, പു​തു​വ​ത്സ​രാ​ഘോ​ഷം
cancel
camera_alt

കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്റെ ക്രി​സ്മ​സ്-​പു​തു​വ​ത്സ​രാ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ൽ​നി​ന്ന്​

മ​സ്‌​ക​ത്ത്: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്റെ ക്രി​സ്മ​സ്, പു​തു​വ​ത്സ​രാ​ഘോ​ഷം വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ച്ചു. ര​ക്ത​ദാ​ന ക്യാ​മ്പി​ല്‍ പ​ങ്കെ​ടു​ത്ത​വ​ര്‍ക്കു​ള്ള ഡോ​ണ​ര്‍ കാ​ര്‍ഡ് വി​ത​ര​ണ​വും ഒ​മാ​നി​ലെ ഇ​ന്ത്യ​ന്‍ സ്‌​കൂ​ള്‍ ഡ​യ​റ​ക്ട​ര്‍ ബോ​ര്‍ഡി​ലേ​ക്കു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്റ് കൃ​ഷ്ണേ​ന്ദു​വി​ന് ആ​ദ​ര​വും ഫി​ഫ ഫു​ട്ബാ​ള്‍ വേ​ള്‍ഡ് ക​പ്പ് പ്ര​വ​ച​ന മ​ത്സ​ര ന​റു​ക്കെ​ടു​പ്പും സ​മ്മാ​ന​ദാ​ന​വും ന​ട​ന്നു.

വ​രും​നാ​ളു​ക​ളി​ലും ഇ​തു​പോ​ലു​ള്ള ആ​ഘോ​ഷ​ങ്ങ​ള്‍ക്കും ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്കും കൊ​ല്ലം അ​സോ​സി​യേ​ഷ​ന്‍ എ​ന്നും മു​ന്നി​ലു​ണ്ടാ​കും എ​ന്നു പ്ര​സി​ഡ​ന്റ് കൃ​ഷ്‌​ണേ​ന്ദു​വും ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സ​ഹീ​ര്‍ അ​ഞ്ച​ലും പ​റ​ഞ്ഞു.

പ​രി​പാ​ടി​ക​ള്‍ക്ക് സെ​ക്ര​ട്ട​റി ബി​ജു​മോ​ന്‍, വൈ​സ് പ്ര​സി​ഡ​ന്റ് ര​തീ​ഷ് രാ​ജ​ന്‍, ട്ര​ഷ​റ​ര്‍ ജാ​സ്മി​ന്‍ യൂ​സു​ഫ്, എ​ക്‌​സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ കൃ​ഷ്ണ​രാ​ജ്, പ​ദ്മ​ച​ന്ദ്ര പ്ര​കാ​ശ്, സ​ജി​ത്ത് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി. കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​നു​മാ​യി സ​ഹ​ക​രി​ക്കു​ന്ന​തി​ന് 97882245,9542 8146, 9055 8985 എ​ന്നീ ന​മ്പ​റു​ക​ളി​ല്‍ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ChristmasNew YearCelebrationsKollam Pravasi Association
News Summary - Kollam Pravasi Association Christmas, New Year's Eve Celebrations
Next Story